തൃത്താലയില്‍ ഉണ്ടായ അപകടം 
Kerala

തൃത്താലയില്‍ ബസ്സും കാറും കൂട്ടിയിടിച്ചു; ഒരുവയസുകാരന്‍ മരിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്നവരാണ് കാറില്‍ ഉണ്ടായിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് തൃത്താലയില്‍ ബസും കാറും കൂട്ടിയിടിച്ചിട്ടുണ്ടായ അപകടത്തില്‍ ഒരുവയസ്സുള്ള കുട്ടി മരിച്ചു. കാറില്‍ ഉണ്ടായിരുന്ന പട്ടാമ്പി സ്വദേശി ഐസിന്‍ ആണ് മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്നവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയായിരുന്നു അപകടം.

പട്ടാമ്പി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. കാറില്‍ ഉണ്ടായിരുന്ന മറ്റ് 8 പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കാറോടിച്ചിരുന്നയാള്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തെറ്റായ ദിശയില്‍ നിന്ന് എത്തിയ കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

'2022ലെ ഫൈനൽ തോൽവി വലിയ മുറിവ്, എന്റെ ഉറക്കം പോലും നഷ്ടപ്പെടുത്തി'

SCROLL FOR NEXT