കണ്ണൂര്‍: പയ്യന്നൂര്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനെതിരെ പരാതി നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടിഐ മധുസൂദനന്‍. മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. പയ്യന്നൂര്‍ പൊലീസിലാണ് പരാതി നല്‍കിയത്. സ്പര്‍ധയും വെറുപ്പുമുണ്ടാക്കി അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയാണ് കുഞ്ഞികൃഷ്ണന്റേത് എന്നും പരാതിയില്‍ പറയുന്നു.
പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച ആളുടെ വീടിന് നേരെ ആക്രമണമുണ്ടായതും വ്യാപകമായി ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടതും വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടതും സിപിഎം ചെയ്യുന്നതാണെന്ന് വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചിരുന്നു. ടി ഐ മധുസൂദനന് ജനപിന്തുണ കുറയുന്നതിനാലാണ് പരാജയഭീതിയില്‍ ഈ ആക്രമണമെല്ലാം നടത്തുന്നതെന്നായിരുന്നു ആരോപണം.
പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പുസ്തക പ്രകാശനത്തിന്റെ സമയം മുതല്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഘട്ടങ്ങളിലെല്ലാം ടിഐ. മധുസൂദനനെതിരെ നിരവധി ആരോപണങ്ങള്‍ വി കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ചിരുന്നു. തെളിവുകള്‍ ഉള്‍പ്പെടെ പുറത്തുവിടുന്നു എന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ വാദം. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ ഫണ്ട് തട്ടിപ്പിന്റെ തെളിവുകള്‍ എന്ന് പറഞ്ഞുകൊണ്ട് നിരവധി രേഖകള്‍ കുഞ്ഞികൃഷ്ണന്‍ പുറത്തുവിട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates