Kerala

കെഎസ്​ആർടിസിയിൽ ടിക്കറ്റ്​ ഇളവ്, ആഴ്ചയിൽ ഈ മൂന്ന് ദിവസവും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം 

സൂപ്പർ ഫാസ്​റ്റ്​, സൂപ്പർ എക്​സ്​പ്രസ്​, സൂപ്പർ ഡീലക്​സ്​ ബസുകളിലാണ് ഇളവ് ലഭിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആഴ്ചയിൽ മൂന്ന് ദിവസം ടിക്കറ്റ് നിരക്കുകളിൽ ഇളവുമായി കെഎസ്ആർടിസി. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് കുറഞ്ഞ നിരക്കിൽ യാത്ര‌ചെയ്യാനാകുക. സൂപ്പർ ഫാസ്​റ്റ്​, സൂപ്പർ എക്​സ്​പ്രസ്​, സൂപ്പർ ഡീലക്​സ്​ ബസുകളിലാണ് ഇളവ് ലഭിക്കുക. 25 ശതമാനം​ നിരക്കിളവ് ലഭിക്കും. 

കോവിഡ് സാഹചര്യത്തിൽ യാത്രക്കാർ കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. ദീർഘദൂര ബസുകളടക്കം സർവീസ് തുടങ്ങിയെങ്കിലും യാത്രക്കാരുടെ എണ്ണം താരതമ്യേന കുറവാണ്​. ഇനിയൊരു അറിയിപ്പുണ്ടാകുന്നത്​ വരെ ടിക്കറ്റ്​ നിരക്ക്​ കുറച്ച്​ തന്നെ മുന്നോട്ട്​ പോകാനാണ്​ കെഎസ്ആർടിസിയുടെ തീരുമാനം. 

അവധി ദിവസമല്ലാത്ത എല്ലാ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലും ഇളവ്​ ലഭിക്കും. അവധി ദിനമാണെങ്കിൽ പിറ്റേ ദിവസം ഈ ഇളവ്​ ലഭ്യമാവില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT