കടുവ പിടിഐ
Kerala

ജനവാസ മേഖലയില്‍ കടുവ; രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍

സമകാലിക മലയാളം ഡെസ്ക്

വയനാട്: ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയ പശ്ചാത്തലത്തില്‍ വയനാട്ടിലെ പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, പതിനാല്, പതിനഞ്ച് വാര്‍ഡുകളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്,ആറ്,ഏഴ്,പത്തൊമ്പത്,ഇരുപത് വാര്‍ഡുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

അങ്കണവാടികളും, മദ്രസകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിയതായി ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. വയനാട് പച്ചിലക്കാട് പടിക്കം വയലിലാണ് കടുവയെ നാട്ടുകാര്‍ കണ്ടത്.

തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് ഉന്നതിയിലെ വിനു തൊട്ടടുത്ത പ്രദേശത്തിലൂടെ കടുവ നടന്നു പോകുന്നത് കണ്ടത്. ഇയാളാണ് നാട്ടുകാരെ വിവരമറിയിക്കുന്നത്. നോര്‍ത്ത് വയനാട് ഡിവിഷന്‍ മാനന്തവാടി റേഞ്ച് വെള്ളമുണ്ട സെക്ഷനില്‍ പടിക്കംവയലില്‍ ജോണി തൈപ്പറമ്പില്‍ എന്നയാളുടെ സ്വകാര്യ കൃഷിയിടത്തിലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് വനംവകുപ്പ് അറിയിച്ചു.

കമ്പളക്കാട് പൊലീസും വെള്ളമുണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചതിനെ തുടര്‍ന്ന് കടുവയുടെ കാല്‍പ്പാടുകള്‍ തിരിച്ചറിഞ്ഞു. കടുവ തൊട്ടടുത്ത തോട്ടത്തിലേക്കാണ് കടന്നുപോയത്. പരിശോധന നടത്തിയെങ്കിലും വൈകുന്നേരം വരെ കടുവയെ കണ്ടെത്താനായിട്ടില്ല. ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാന്‍ വനംവകുപ്പ് ഊര്‍ജിത തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഡ്രോണുപയോഗിച്ച് നടത്തിയ പരിശോധനയില്‍ കടുവയുടെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Tiger in residential area Collector declares holiday in wards of two panchayats

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് കേന്ദ്ര സഹായം; 260 കോടി അനുവദിച്ചു

'ഡോസു'മായി സിജു വിൽസൺ; ക്രൈം ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

സഹപ്രവര്‍ത്തകയുടെ കണ്ണുനീരിന് ഒരു വിലയുമില്ലേ? ഉള്ള വില കളയരുത്; 'അമ്മ'യ്‌ക്കെതിരെ മല്ലിക സുകുമാരന്‍

'മലർന്നു കിടന്ന് തുപ്പരുത്!, അനർഹർക്ക് താൽക്കാലിക ലാഭത്തിന് അവസരങ്ങൾ നൽകിയതിൻ്റെ അനന്തര ഫലമാണ് നേരിടുന്നത്'

അര്‍ജുന രണതുംഗയ്ക്ക് കുരുക്ക് മുറുകുന്നു; മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ പെട്രോളിയം അഴിമതി കേസില്‍ അറസ്റ്റിലേക്ക്

SCROLL FOR NEXT