tiger that killed cows in kannur trapped 
Kerala

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവില്‍ തൊഴുത്തില്‍ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവില്‍ തൊഴുത്തില്‍ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളിയാഴ്ച രാത്രിയോടെ വനപാലകര്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പത്ത് വയസ് തോന്നിക്കുന്ന കടുവയെ രാത്രി പന്ത്രണ്ടോടെ വയനാട് കടുവാ സങ്കേതത്തിലേക്ക് കൊണ്ടുപോയി.

കൊന്ന പശുക്കളെ തിന്നാന്‍ കടുവ തിരിച്ചെത്തുമെന്ന നിഗമനത്തില്‍ ജഡം വച്ച് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. വ്യാഴാഴ്ച രാത്രി രണ്ട് കറവപ്പശുക്കളെയും ഗര്‍ഭിണിയായ മറ്റൊന്നിനെയും അടക്കമാണ് കടുവ കൊന്നത്. പാലത്തുംകടവിലെ പുല്ലാട്ടുകുന്നേല്‍ രൂപേഷ് രാഘവന്റെയും അമ്മ സരസുവിന്റെയും ഫാമിലെ പശുക്കളെയാണ് കടുവ ആക്രമിച്ചത്.

തൊഴുത്തിന്റെ പുല്‍ക്കൂട് ഭാഗത്തുകൂടി എത്തിയ കടുവയാണ് പശുക്കളെ ആക്രമിച്ചത്. പുല്‍ക്കൂടിന്റെ ഭാഗത്ത് രക്തം തളം കെട്ടിക്കിടിപ്പുണ്ട്. ഈ രക്തത്തില്‍ കടുവയുടെ കാല്‍പ്പാദം പതിഞ്ഞിരുന്നു. തൊഴുത്തിന്റെ താഴെ ഭാഗത്ത് ചാണകവും വെള്ളവും കെട്ടിക്കിടന്ന ഭാഗത്തും കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞു. ഇവ പരിശോധിച്ചാണ് കടുവയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്.

tiger that killed cows in kannur trapped

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുഞ്ഞ് വേണമെന്ന് നിര്‍ബന്ധിച്ചു, ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് രാഹുല്‍ സഹകരിച്ചില്ല; തെളിവുണ്ട്, ദേഹത്ത് പലയിടത്തും മുറിവുണ്ടാക്കി'

'ചാന്‍സ് കുറയുമ്പോള്‍ പലതും മറക്കും'; ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന് പറഞ്ഞ രജിഷയുടെ മാറ്റം; നടിക്കെതിരെ സൈബര്‍ ആക്രമണം

വീടിനകത്തും മുറ്റത്തും ഏതെല്ലാം ചെടികള്‍ വളര്‍ത്താം?, മുള്ളുള്ളതിന് നെഗറ്റീവ് എനര്‍ജിയോ?; തുളസി എവിടെ നടാം?

വെറും വയറ്റിൽ നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കഴിക്കാറുണ്ടോ?

'ലോകം കേള്‍ക്കാത്ത നിലവിളി ദൈവം കേട്ടു'

SCROLL FOR NEXT