അപകടത്തിൽ മരിച്ച രാജ, ജാനകി എന്നിവർ 
Kerala

തമിഴ്‌നാട് തിരുപ്പൂരില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

മൂന്നാര്‍ സ്വദേശികളായ നിക്‌സണ്‍ എന്ന രാജ, ഭാര്യ ജാനകി, മകള്‍ ഹെമി മിത്ര എന്നിവരാണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് തിരുപ്പൂര്‍ കങ്കയത്ത് ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മൂന്നാര്‍ സ്വദേശികളായ നിക്‌സണ്‍ എന്ന രാജ (46), ഭാര്യ ജാനകി (42), മകള്‍ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഇളയ മകള്‍ മൗനശ്രീ ഗുരുതരാവസ്ഥയിലാണ്.

മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലെ താമസക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തില്‍ ഇടിയ്ക്കുകയായിരുന്നു. മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

ഗുരുതര പരിക്കേറ്റ ഇളയ മകള്‍ മൗനശ്രീ തിരുപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കേരള വിഷന്‍ കേബിള്‍ ടി വി ഒപ്പേററ്റര്‍ ആണ് നിക്‌സന്‍. ഭാര്യ ജാനകി ഈറോട് ആര്‍ച്ചല്ലൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. കേരളത്തില്‍ നിന്നും ഈറോഡിലേയ്ക് പോകുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT