പി ബി ചാലിബിൻ 
Kerala

ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല, തിരക്കിയപ്പോള്‍ റെയ്ഡിലെന്ന് മറുപടി; തിരൂർ ഡെപ്യൂട്ടി താഹസിൽദാറെ കാണാനില്ലെന്ന് പരാതി

രാത്രി പതിനൊന്ന് മണിയോടെ ചാലിബിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തിരൂർ ഡെപ്യൂട്ടി താഹസിൽദാറെ കാണാനില്ലെന്ന് പരാതി. മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബിനെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്. ഇന്നലെ വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. വൈകിട്ട് അഞ്ചേകാലോടെയാണ് ഇയാൾ ഓഫീസിൽ നിന്ന് ഇറങ്ങിയതാണ്. വീട്ടിൽ എത്താൻ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു.

എട്ട് മണിയോടെ ഭാര്യ ചാലിബിന് മെസേജ് അയച്ചിരുന്നു. പൊലീസിനും എക്സൈസിനും ഒപ്പം വളാഞ്ചേരിയിൽ ഒരു റെയ്ഡിലാണെന്നായിരുന്നു ചാലിബിന്‍റെ മറുപടി. രാത്രി പതിനൊന്ന് മണിയോടെ ചാലിബിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയി. തുടര്‍ന്ന് ചാലിബിനെ കാണാനില്ലെന്ന് അറിയിച്ച് കുടുംബം പൊലീസിന് പരാതി നല്‍കി. അന്വേഷണത്തില്‍ ചാവിബിന്‍ പറഞ്ഞ പോലെ ഒരു റെയ്ഡ് നടന്നിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

തുടർന്ന് ഇന്ന് രാവിലെ 6.55-ന് ഫോൺ വീണ്ടും ഓണായി. എന്നാൽ ഉടൻ തന്നെ ഓഫായി. രാവിലെ ഫോൺ ഓൺ ആയപ്പോഴാണ് ടവർ ലൊക്കേഷൻ കോഴിക്കോട് എന്നാണ് കാണിച്ചത്. ഫോൺ മറ്റാരുടെയോ കയ്യിലാണെന്നാണ് കുടുംബത്തിന്റെ സംശയം. സംഭവത്തില്‍ പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല