തിരൂര്‍ സതീഷ് വിഡിയോ സ്ക്രീന്‍ ഷോട്ട്
Kerala

'എല്ലാ തെളിവും കൈമാറി'- കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീഷിന്റെ മൊഴിയെടുത്തു (വിഡിയോ)

തൃശൂർ പൊലീസ് ക്ലബിലായിരുന്നു മൊഴിയെടുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴിയെടുപ്പ് പൂർത്തിയായി. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സതീഷ്. തൃശൂർ പൊലീസ് ക്ലബിലായിരുന്നു മൊഴിയെടുപ്പ്.

ബിജെപി ഓഫീസിൽ കുഴൽപ്പണമെത്തിച്ചു എന്നാണ് സതീശൻ നേരത്തേ വെളിപ്പെടുത്തിയത്. ജില്ല പ്രസിഡന്റ് അടക്കമുള്ളവരുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നും സതീശൻ പറഞ്ഞിരുന്നു.

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അറിവോടെയാണ് പണം ഓഫീസിലെത്തിച്ചത്. തെരഞ്ഞെടുപ്പ് ഉപകരണങ്ങൾ എന്നു പറഞ്ഞ് ചാക്കുകളിലായാണ് കോടിക്കണക്കിനു രൂപ എത്തിച്ചത്. തൃശൂർ ഓഫീസിലേയ്ക്കുള്ള തുക നൽകിയ ശേഷം ബാക്കി പണം കൊണ്ടുപോയെന്നും ഇതിനെല്ലാം താൻ സാക്ഷിയാണെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ സതീശൻ പണം പലരിൽ നിന്നും വാങ്ങുന്നതറിഞ്ഞ് ഓഫീസിൽ നിന്നു പുറത്താക്കിയതാണെന്നായിരുന്നു ജില്ല പ്രസിഡന്റ് കെകെ അനീഷ്‌ കുമാർ വിശദീകരിച്ചത്. ഇതിലുള്ള പക പോക്കലാണ് വെളിപ്പെടുത്തലുകളെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും