ടി കെ ഗോവിന്ദന്‍, രാജീവ് ചന്ദ്രശേഖര്‍, നവീന്‍ ബാബു 
Kerala

കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, ആദ്യ ഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് ബിജെപി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പയ്യന്നൂരില്‍ സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കെ കുഞ്ഞികൃഷ്ണന് പിന്നാലെ തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളക്കെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ വിമതനായി മത്സരിക്കും

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. പയ്യന്നൂരില്‍ സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കെ കുഞ്ഞികൃഷ്ണന് പിന്നാലെ തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളക്കെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ വിമതനായി മത്സരിക്കും. നേരത്തെ പയ്യന്നൂര്‍ മണ്ഡലത്തില്‍ ടി കെ മധുസൂദനനെ സിപിഎം വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുമെന്ന് കുഞ്ഞികൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി, ടി കെ ​ഗോവിന്ദൻ പാർട്ടി വിട്ടു, തളിപ്പറമ്പിൽ പി കെ ശ്യാമളയ്ക്കെതിരെ സ്ഥാനാർഥി

പി കെ ശ്യാമള, ടി കെ ഗോവിന്ദന്‍

ജി സുധാകരന് 'കൈ' കൊടുത്ത് കോണ്‍ഗ്രസ്; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല

G Sudhakaran

തൃശൂരില്‍ പത്മജ, ഒറ്റപ്പാലത്ത് മേജര്‍ രവി, വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ; ആദ്യ ഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തുവിട്ട് ബിജെപി

രാജീവ് ചന്ദ്രശേഖര്‍

നവീന്‍ ബാബുവിന്റെ മരണം; ദിവ്യയുടെ മുഴുവന്‍ ഫോണ്‍ രേഖകളും പരിശോധിക്കണം, തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

നവീന്‍ ബാബു

ആര്‍എസ്എസിന് നിരോധനം ഏര്‍പ്പെടുത്തണം; ട്രംപിനോട് അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍

പ്രതീകാത്മക ചിത്രം

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന രാഷ്ട്രീയ സ്വയംസേവക് സംഘത്തിനെതിരെ(ആര്‍എസ്എസ്) ഉപരോധമേര്‍പ്പെടുത്തണമെന്ന് ട്രംപ് ഭരണകൂടത്തോട് അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിനെയും (റോ) ഉപരോധപട്ടികയില്‍ ഏര്‍പ്പെടുത്തണമെന്നും പാനലിന്റെ ശുപാര്‍ശയുണ്ട്. ഉപരോധത്തിന്റെ ഭാഗമായി ഇവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനും യുഎസിലേക്കുള്ള പ്രവേശനം വിലക്കാനും പാനല്‍ ശുപാര്‍ശ ചെയ്തു. ഈ മാസം നാലിന് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കമ്മിഷന്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'24 മണിക്കൂര്‍' ചോദ്യത്തോട് രോഷം പ്രകടിപ്പിച്ച് വി ഡി സതീശന്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നില്ല, നാളെയെന്ന് സണ്ണി ജോസഫ്

'ശരിക്കും!; ഞങ്ങൾ കണ്ടത് രോ​ഹിത് ശർമയെ; അവർ പറയുന്നത് ചാംപ്യൻസ് ട്രോഫി നേടിയ ക്യാപ്റ്റൻ ​ഗില്ലാണെന്ന്; ഇതെന്ത് കൂത്ത്'

ജെഡിസിക്ക് ചേരാം,യോഗ്യത പത്താംക്ലാസ്; ഏപ്രിൽ 18 വരെ അപേക്ഷിക്കാം

വി എസിന്റെ പിഎയായിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരും; വി ഡി സതീശന്‍

കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഷാജി വേങ്ങരയിൽ? ലീ​ഗിൽ അപ്രതീക്ഷിത ട്വിസ്റ്റ്

SCROLL FOR NEXT