ഫയല്‍ ചിത്രം 
Kerala

ഇന്ന് 44,369 പേർക്ക് കോവിഡ് മുക്തി; സംസ്ഥാനത്ത് ചികിത്സയിലുള്ളത് 3,17,850 പേർ

ഇന്ന് 44,369 പേർക്ക് കോവിഡ് മുക്തി; സംസ്ഥാനത്ത് ചികിത്സയിലുള്ളത് 3,17,850 പേർ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 44,369 പേര്‍ ഇന്ന് രോഗ മുക്തി നേടി. ഇതോടെ 3,17,850 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 19,38,887 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 

തിരുവനന്തപുരം 5512, കൊല്ലം 2017, പത്തനംതിട്ട 1623, ആലപ്പുഴ 2214, കോട്ടയം 2502, ഇടുക്കി 1672, എറണാകുളം 4418, തൃശൂര്‍ 7332, പാലക്കാട് 4701, മലപ്പുറം 5729, കോഴിക്കോട് 3823, വയനാട് 823, കണ്ണൂര്‍ 1255, കാസര്‍ക്കോട് 748 എന്നിങ്ങനേയാണ് രോഗമുക്തിയായത്. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,99,338 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,60,653 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,685 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3972 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി 846, കാസര്‍ക്കോട് 728, വയനാട് 517 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്