പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നു / ‌ഫയൽ ചിത്രം 
Kerala

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്

നിലവില്‍ 140 മണ്ഡലങ്ങളിലേക്ക് ഡമ്മി സ്ഥാനാര്‍ത്ഥികളുടേത് ഉള്‍പ്പെടെ 1061 പേരുടെ പത്രികയാണ് സ്വീകരിച്ചിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ മാനനിര്‍ദേശ പത്രിക ഇന്നു കൂടി പിന്‍വലിക്കാം. വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. ഇതോടെ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ യഥാര്‍ത്ഥ ചിത്രം തെളിയും. 

നിലവില്‍ 140 മണ്ഡലങ്ങളിലേക്ക് ഡമ്മി സ്ഥാനാര്‍ത്ഥികളുടേത് ഉള്‍പ്പെടെ 1061 പേരുടെ പത്രികയാണ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 1203 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 

അവസാന ദിനമായ ഇന്ന് ഡമ്മി സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കും. എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ചിഹ്നം അനുവദിക്കാനുള്ള നടപടി ക്രമങ്ങളും നാളെ തുടങ്ങും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും

'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്‍കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം

സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,10,000ല്‍ താഴെ തന്നെ