ടോമിൻ ജെ.തച്ചങ്കരി 
Kerala

ടോമിൻ ജെ.തച്ചങ്കരിക്ക് മനുഷ്യാവകാശ കമ്മിഷനിൽ പുതിയ പദവിയിൽ നിയമനം 

ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുന്നതിനിടെയാണു തച്ചങ്കേരിക്ക് പുതിയ നിയമനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് മനുഷ്യാവകാശ കമ്മിഷനിൽ പുതിയ പദവിയിൽ നിയമനം. ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ) ആയാണു നിയമിച്ചത്. സ്ഥാനമാറ്റം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഒരു വർഷമാണ് കാലാവധിയെന്നും ഉത്തരവിൽ പറയുന്നു. 

ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുന്നതിനിടെയാണു തച്ചങ്കേരിക്ക് പുതിയ നിയമനം. 1987 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ തച്ചങ്കരിയെ വിജിലന്‍സ് ഡയറക്ടറിന് തുല്യമായ എക്സ് കേഡര്‍ പദവി സൃഷ്ടിച്ചാണ് സ്ഥാനമാറ്റം നല്‍കിയിരിക്കുന്നത്. നിലവിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ എംഡിയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

പരീക്ഷാ കേന്ദ്രം മൂന്നാഴ്ച മുന്‍പ് അറിയിക്കും; അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; നീറ്റ് പരീക്ഷയില്‍ പഴുതടച്ച് ക്രമീകരണങ്ങളുമായി കേന്ദ്രം

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച്' ഇറങ്ങി 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു