പ്രിയസഖാവ് വിഎസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ പെരുമഴയത്തും ആയിരങ്ങള്‍. സ്ത്രീകളുടെയും കൊച്ചുകുഞ്ഞുങ്ങളുടെയും നീണ്ടനിര. കണ്ടേ പോകുവെന്ന് ജനങ്ങള്‍. അനീതിക്കെതിരെയും അഴിമതിക്കെതിരെയും പോരാടിയ കേരളത്തിന്റെ കാവലാളെന്ന് പ്രവര്‍ത്തകര്‍. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം.
തിരുവനന്തപുരം: പത്തു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന മൺസൂൺ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കണ്ണൂരിൽ വിറ്റ MC 678572 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പയ്യന്നൂരിൽ പി വി രാജീവൻ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തവും അതിശക്തവുമായ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates