tourist bus 
Kerala

ടൂറിസ്റ്റ് ബസുകൾക്ക് 'കളർ' ആകാം; ചലച്ചിത്ര താരങ്ങളുടെ കട്ടൗട്ടുകൾ വേണ്ട

വെള്ള നിറം മാത്രമായതിനാൽ ഓട്ടം കുറയുന്നെന്ന് ഉടമകൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിൽ വെള്ളനിറം മാത്രമല്ല മറ്റു നിറങ്ങളും ആകാം. എന്നാൽ ചലച്ചിത്ര താരങ്ങളുടെ വലിയ കട്ടൗട്ടുകൾ പാടില്ലെന്നു സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോ​ഗത്തിൽ തീരുമാനം. 2022ലാണ് ടൂറിസ്റ്റ് ബസുകളിൽ വെള്ള നിറം മതിയെന്ന തീരുമാനം സർക്കാർ എടുത്തത്.

എന്നാൽ ഇത് സർവീസിനെ ബാധിക്കുന്നുവെന്നു. മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ബസുകൾക്ക് കളർ ഉള്ളതിനാൽ അവർക്കാണ് കേരളത്തിൽ ടൂർ ഓട്ടം കൂടുതൽ ലഭിക്കുന്നതെന്നും ടൂറിസ്റ്റ് ബസ് ഉടമകൾ പരാതിയുണ്ടായിരുന്നു. ഇക്കാര്യം യോ​ഗത്തിന്റെ പരി​ഗണനയ്ക്കു വന്നു.

തുടർന്ന് കളർ ഏതു വേണമെങ്കിലും ആകാമെന്ന ശുപാർശ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു. റെന്റ് എ ബൈക്ക് നടത്തിപ്പിന് ഏറെപ്പേരുടെ അപേക്ഷ ലഭിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്തി പെർമിറ്റ് നൽകുന്നതിനും തീരുമാനിച്ചു.

Tourist buses can be not only white but also other colors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാനടനെ മനസിലാക്കണമായിരുന്നു, അപമാനിക്കരുതായിരുന്നു; മമ്മൂട്ടിയോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി

സാമ്പത്തിക പുരോ​ഗതി, പുതിയ പദ്ധതികൾ നടപ്പിലാക്കാൻ അവസരം

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനിയുടെ അമ്മ അന്തരിച്ചു

'യുദ്ധം ഏതാണ്ട് അവസാനിച്ചു'; പ്രഖ്യാപനവുമായി ട്രംപ്

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത

SCROLL FOR NEXT