വിദ്യാര്‍ത്ഥികളുമായി ഉല്ലാസയാത്ര പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു ടിവി ദൃശ്യം
Kerala

വിദ്യാര്‍ത്ഥികളുമായി ഉല്ലാസയാത്ര പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയില്‍ വെച്ചാണ് അപകടം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയില്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു. നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വാഗമണിലേക്ക് ഉല്ലാസയാത്ര പോയ വിദ്യാര്‍ത്ഥി സംഘത്തിന്റെ വാഹനമാണ് മറിഞ്ഞത്.

കൊല്ലം ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിങ് കോളജിലെ ബിഎഡ് വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ബസില്‍ ഉണ്ടായിരുന്നത്. രണ്ടു ബസുകളിലായിട്ടാണ് സംഘം യാത്ര തിരിച്ചത്. ഇതില്‍ ഒരു ബസ് ആണ് രാവിലെ ആറരയോടെ കല്ലുകുഴി ഭാഗത്തുവെച്ച് നിയന്ത്രണം വിട്ടുമറിഞ്ഞത്.

അമിതവേഗതയാണോ അപകടകാരണമെന്ന് അധികൃതര്‍ പരിശോധിച്ചു വരുന്നു. 51 പേരാണ് മറിഞ്ഞ ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 46 ഓളം പേര്‍ക്ക് ചെറിയ പരിക്കുണ്ട്. പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT