tourists stranded in Athirappilly river 
Kerala

നിമിഷ നേരം കൊണ്ട് ജലനിരപ്പുയര്‍ന്നു, അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ പുഴയില്‍ കുടുങ്ങി - വിഡിയോ

വിഎസ്എസ് പ്രവർത്തകർ എത്തി വിനോദസഞ്ചാരികളെ കരയ്ക്ക് എത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂർ : അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികൾ പുഴയിൽ കുടുങ്ങി. കുട്ടികൾ ഉൾപ്പെടെ സംഘത്തിൽ ഉണ്ടായിരുന്നു. പുഴയിൽ ജലനിരപ്പ് പെട്ടെന്ന് ഉയരുകയായിരുന്നു. പതിനഞ്ചോളം വിനോദസഞ്ചാരികൾ ബുധനാഴ്ച രാവിലെ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

നിമിഷ നേരം കൊണ്ടാണ് പുഴയിൽ ജലനിരപ്പ് ഉയർന്നത്. ഇതോടെ വിനോദസഞ്ചാരികൾ നിന്ന സ്ഥലം വെള്ളം നിറയുകയായിരുന്നു. വിഎസ്എസ് പ്രവർത്തകർ എത്തി വിനോദസഞ്ചാരികളെ കരയ്ക്ക് എത്തിച്ചു.

മഴ കാരണമാണ് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതെന്നു അനുമാനിക്കുന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് സമാനമായ സംഭവം നടന്നിരുന്നു. അന്നും സ്ത്രീകളടക്കമുള്ളവർ പുഴയുടെ നടുക്ക് കുടുങ്ങി. നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

Tourists were trapped in the river in Athirappilly. There were children in the group. The water level in the river was rising suddenly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

SCROLL FOR NEXT