സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി 
Kerala

120 അടിയോളം ഉയരം, മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി, വിഡിയോ

ഒന്നര മണിക്കൂറിലേറെയായി വിനോദ സഞ്ചാരികളും ജീവനക്കാരും കുടുങ്ങി കിടക്കുകയാകണ്.

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: ഇടുക്കി മൂന്നാറിന് സമീപം സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഇടുക്കി ആനച്ചാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം. അപകടത്തില്‍ കുടുങ്ങിയ കുട്ടി ഉള്‍പ്പെടെ 5 പേരെയും മണിക്കൂറുകള്‍ക്ക് ശേഷം താഴെയിറക്കി. 4 പേര്‍ കോഴിക്കോട്ട് നിന്നുള്ള സഞ്ചാരികളാണ്.

120 അടിയോളം ഉയരമുള്ള ക്രെയിനിന് തകരാര്‍ സംഭവിച്ചതാണ് സഞ്ചാരികള്‍ കുടുങ്ങാനിടയായത്. ക്രെയിനിന്റെ ഫ്യൂസ് പോയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചതാണ് അപകട കാരണമെന്നാണ് വിവരം.

2 മണിക്കൂറിലേറെയായി വിനോദ സഞ്ചാരികളും ജീവനക്കാരും കുടുങ്ങി. അടിമാലിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി ആകാശത്ത് ഉയര്‍ന്ന് പൊങ്ങി അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണ് സ്‌കൈ ഡൈനിങ്.

Tourists trapped at Sky Dining in Munnar, rescue operation underway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിസന്ധിക്കിടെ ആശ്വാസം; ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്റെ അനുമതി

മലപ്പുറത്തുനിന്നും കാണാതായ വിദ്യാര്‍ഥി തിരുവനന്തപുരത്ത് മരിച്ച നിലയില്‍; കത്തിക്കരിഞ്ഞ് മൃതദേഹം

'റിയാസിനെ വിളിക്കണമെങ്കില്‍ നേരത്തേ പറയണമായിരുന്നു'; എന്‍എച്ച് ഉദ്ഘാടനത്തില്‍ സുരേഷ് ഗോപി

യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് നിബന്ധനകള്‍, നിലപാട് വ്യക്തമാക്കി ഇറാന്‍

പത്മകുമാർ പുറത്തേക്ക്?, സുധാകരൻ സ്വതന്ത്രനാകുമോ?, ഇറാനെതിരെ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT