ടിപി കേസില്‍ വീണ്ടും പരോള്‍ ഫയല്‍ ചിത്രം
Kerala

ടിപി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതി എംസി അനൂപിന് അനുവദിച്ചത്‌ 20 ദിവസത്തെ പരോള്‍

സ്വാഭാവിക പരോള്‍ എന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേല്‍ ഒന്നാം പ്രതി എംസി അനൂപിന് വീണ്ടും പരോള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ അനൂപിന് 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. സ്വാഭാവിക പരോള്‍ എന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.

നേരത്തെ പ്രതികളായ രജീഷ്, ഷാഫി, ഷിനോജ് എന്നിവര്‍ക്ക് പരോള്‍ ലഭിച്ചിരുന്നു. രജീഷടക്കമുള്ളവര്‍ക്ക് പരോള്‍ അനുവദിച്ചത് ചട്ടപ്രകാരമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ടിപി വധക്കേസ് പ്രതികള്‍ക്ക് അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ടി പി കേസ് പ്രതികള്‍ക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷയില്‍ കഴിഞ്ഞമാസം കോടതി ചോദിച്ചിരുന്നു. തുടര്‍ന്ന് ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷ ഹൈക്കോടതി നിരസിക്കുകയും ചെയ്തിരുന്നു.

TP Murder Case: First accused MC Anoop gets parole again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

ഹുണ്ടികയിലെ ചില്ലിക്കാശ് സഹപാഠികളുടെ ഉച്ചഭക്ഷണത്തിന്; വേറിട്ട മാതൃകയുമായി ദേവനന്ദ്

സെപ്റ്റംബറില്‍ വിദേശത്ത് പോയത് ആറ് മന്ത്രിമാര്‍; കെഎം ഷാജി സന്ദര്‍ശിച്ചത് നാല് രാജ്യങ്ങള്‍

കാറിന് പിന്നില്‍ ഇടിച്ച് ബൈക്കില്‍ നിന്ന് താഴെ വീണു; യുവതി ലോറിയിടിച്ച് മരിച്ചു

സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം