വാഴച്ചാല്‍ വിനോദ സഞ്ചാരകേന്ദ്രം/ഫയല്‍ ചിത്രം 
Kerala

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്!; വാഴച്ചാല്‍- മലക്കപ്പാറ റൂട്ടില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം 

റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ രണ്ടുവരെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വാഴച്ചാല്‍- മലക്കപ്പാറ റൂട്ടില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ രണ്ടുവരെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല.

വാഴച്ചാല്‍ ചെക്ക്‌പോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക്ക്‌പോസ്റ്റ് വരെയാണ് നാളെ മുതല്‍ ഗതാഗത നിയന്ത്രണം. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ രണ്ടുവരെയാണ് സ്വകാര്യ വാഹനങ്ങളെ കടത്തിവിടാത്തത്. എന്നാല്‍ രാവിലെയും വൈകീട്ടും കെഎസ്ആര്‍ടിസി നടത്തുന്ന ട്രിപ്പ് തുടരാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. കൂടാതെ അടിയന്തര സാഹചര്യത്തില്‍ ആംബുലന്‍സ് പോലെയുള്ള വാഹനങ്ങള്‍ക്കും കടന്നുപോകാവുന്നതാണ്. എന്നാല്‍ വിനോദസഞ്ചാരികളെ ഈ ദിവസങ്ങളില്‍ വാഴച്ചാല്‍- മലക്കപ്പാറ റൂട്ടിലൂടെ കടത്തിവിടില്ല എന്നും അധികൃതര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ