ഫയല്‍ ചിത്രം 
Kerala

കേരളീയം നവംബര്‍ ഒന്നുമുതല്‍; ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം; അറിയേണ്ടതെല്ലാം

വെള്ളയമ്പലം മുതല്‍ ജിപിഒ വരെ വൈകുന്നേരം ആറുമണി മുതല്‍ 10 മണി വരെ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

സമകാലിക മലയാളം ഡെസ്ക്

തിരുവനനന്തപുരം: നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ നടക്കുന്ന കേരളീയം 2023- ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തുമെന്നും കേരളീയത്തിന്റെ മുഖ്യവേദികള്‍ ക്രമീകരിച്ചിരിക്കുന്ന വെള്ളയമ്പലം മുതല്‍ ജിപിഒ വരെ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകളില്‍ സന്ദര്‍ശകര്‍ക്കു സൗജ്യനയാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി ശിവന്‍കുട്ടിയും ആന്റണി രാജുവും. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന കേരളീയത്തിന്റെ ട്രാഫിക്,സുരക്ഷാക്രമീകരണങ്ങള്‍ വിശദീകരിക്കുന്നതിനായി കനകക്കുന്ന് പാലസ് ഹാളിലെ  വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.

വെള്ളയമ്പലം മുതല്‍ ജിപിഒ വരെ വൈകുന്നേരം ആറുമണി മുതല്‍ 10 മണി വരെ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.ഈ മേഖലയില്‍ കേരളീയത്തിലെ വേദികള്‍ ബന്ധിപ്പിച്ചുകൊണ്ട് സന്ദര്‍ശകര്‍ക്ക് സൗജന്യയാത്ര ഒരുക്കാന്‍ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകള്‍ കെഎസ്ആര്‍ടിസി സ്ജ്ജീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സും പ്രത്യേക പാസ് നല്‍കിയ വാഹനങ്ങളും ആംബുലന്‍സും മറ്റ് അടിയന്തരസര്‍വീസുകളും മാത്രമേ ഈ മേഖലയില്‍ അനുവദിക്കു.നിര്‍ദിഷ്ട 20 പാര്‍ക്കിംഗ് സ്ഥലങ്ങളില്‍നിന്നു ഇവിടേക്കും തിരിച്ചും 10 രൂപ നിരക്കില്‍ കെഎസ്ആര്‍ടിസി യാത്ര ഒരുക്കും.
 
കവടിയാര്‍ മുതല്‍ വെള്ളയമ്പലം വരെ ഭാഗിക ഗതാഗത നിയന്ത്രണത്തിലൂടെ മുഴുവന്‍ വാഹനങ്ങളും കടത്തിവിടുന്നതാണ്.നിര്‍ദിഷ്ട പാര്‍ക്കിംഗ് സ്ഥലങ്ങളിലല്ലാതെയുള്ള പാര്‍ക്കിംഗ് അനുവദിക്കില്ല. ഈ മേഖലയില്‍ ഇനി പറയുന്ന സ്ഥലങ്ങളിലൂടെ മാത്രം സ്വകാര്യ വാഹനങ്ങള്‍ ക്രോസ് ചെയ്തു പോകുന്നതിന് അനുവദിക്കുന്നതാണ്.പാളയം യുദ്ധസ്മാരകം:പട്ടം, പി.എം.ജി. ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് യുദ്ധസ്മാരകം വേള്‍ഡ് വാര്‍ മെമ്മോറിയല്‍ പാളയം വഴി റോഡ് ക്രോസ് ചെയ്തു സര്‍വീസ് റോഡ് വഴി പഞ്ചാപുര-ബേക്കറി ജംഗ്ഷന്‍ -തമ്പാനൂര്‍ ഭാഗത്തേക്ക് പോകാവുന്നതാണ്.

ട്രാഫിക് തിരിച്ചുവിടുന്ന സ്ഥലങ്ങള്‍

1. പട്ടം ഭാഗത്തുനിന്നും തമ്പാനൂര്‍- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍  പി എം ജിയില്‍ നിന്നും ജിവി രാജ- യുദ്ധ സ്മാരകം -പാളയം പഞ്ചാപുര- ബേക്കറി -തമ്പാനൂര്‍ വഴി പോകാവുന്നതാണ്.
2.പാറ്റൂര്‍ ഭാഗത്തുനിന്നും തമ്പാനൂര്‍- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആശാന്‍ സ്‌ക്വയര്‍ -അണ്ടര്‍ പാസേജ് - ബേക്കറി- തമ്പാനൂര്‍ വഴിയോ വഞ്ചിയൂര്‍- ഉപ്പിടാംമൂട് -ശ്രീകണ്ഠേശ്വരം ഫ്ളൈഓവര്‍ വഴിയോ പോകാവുന്നതാണ്
3.ചാക്ക ഭാഗത്തുനിന്നും തമ്പാനൂര്‍- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇഞ്ചക്കല്‍- അട്ടക്കുളങ്ങര- കിള്ളിപ്പാലം വഴിയോ ഇഞ്ചക്കല്‍- ശ്രീകണ്ഠേശ്വരം- തകരപ്പറമ്പ് മേല്‍പ്പാലം വഴിയോ പോകാവുന്നതാണ്.
4.പേരൂര്‍ക്കട ഭാഗത്തുനിന്നും നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് പൈപ്പിന്‍മൂട് ശാസ്തമംഗലം ഇടപ്പഴിഞ്ഞി വഴി പോകാവുന്നതാണ്.
5.തമ്പാനൂര്‍-കിഴക്കേകോട്ട ഭാഗത്തുനിന്നു കേശവദാസപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍- പനവിള-ഫ്‌ളൈ ഓവര്‍ അണ്ടര്‍ പാസേജ് -ആശാന്‍ സ്‌ക്വയര്‍- പി എം ജി വഴി പോകാവുന്നതാണ്.
6.തമ്പാനൂര്‍ കിഴക്കേകോട്ട ഭാഗത്തുനിന്നും പേരൂര്‍ക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തൈക്കാട്- വഴുതക്കാട് എസ്.എം.സി-ഇടപ്പഴിഞ്ഞി-ശാസ്തമംഗലം വഴി പോകാവുന്നതാണ്.
7.തമ്പാനൂര്‍ കിഴക്കേകോട്ട ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര ഈഞ്ചക്കല്‍ വഴിയോ ശ്രീകണ്ഠേശ്വരം-ഉപ്പിടാംമൂട്   -  വഞ്ചിയൂര്‍- പാറ്റൂര്‍ വഴിയോ പോകാവുന്നതാണ്.
8.തമ്പാനൂര്‍ കിഴക്കേകോട്ട ഭാഗത്തുനിന്നും പോകേണ്ട വാഹനങ്ങള്‍ക്ക് അട്ടക്കുളങ്ങര- മണക്കാട് -അമ്പലത്തറ വഴി പോകാവുന്നതാണ്
9.അമ്പലത്തറ- മണക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ അട്ടക്കുളങ്ങര ഭാഗത്തുനിന്നും തിരിഞ്ഞ് കിള്ളിപ്പാലം ഭാഗത്തേക്കും ഇഞ്ചക്കല്‍ ഭാഗത്തേക്കും പോകാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT