താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞ ഭാഗം  
Kerala

തടസ്സങ്ങള്‍ നീക്കി; താമരശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങള്‍ കടത്തി വിട്ടതിന് ശേഷം ചുരത്തില്‍ ഗതാഗത നിരോധനം തുടരുമെന്നും ജില്ലാ കലക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് ചുരം വ്യൂ പോയിന്റില്‍ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റില്‍ കുടുങ്ങിയ വാഹനങ്ങള്‍ അടിവാരത്തേക്ക് എത്തിക്കുകയും തുടര്‍ന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങള്‍ വ്യൂ പോയിന്റ് ഭാഗത്തേക്ക് കയറ്റി വിടും. ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങള്‍ കടത്തി വിട്ടതിന് ശേഷം ചുരത്തില്‍ ഗതാഗത നിരോധനം തുടരുമെന്നും ജില്ലാ കലക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു.

ചുരത്തില്‍ പരിശോധന നടത്തിയശേഷമായിരിക്കും നാളെ ഗതാഗതം അനുവദിക്കുക. ഇന്നലെ വൈകീട്ടാണ് വയനാട് ചുരം വ്യൂ പോയിന്റില്‍ മണ്ണിടിഞ്ഞത്. തുടര്‍ന്ന് ഗതാഗത യോഗ്യമല്ലാത്തതിനാല്‍ ചുരം പൂര്‍ണമായി അടച്ചിരുന്നു. താമരശ്ശേരി ചുരം ഗതാഗത യോഗ്യമാകുന്നത് വരെ യാത്രക്കാര്‍ മറ്റു ചുരങ്ങളിലൂടെയുള്ള പാതകള്‍ ഉപയോഗിക്കണമെന്ന് പൊലീസ് അറിയിച്ചിരുന്നു.

kerala news : Traffic restored at Thamarassery Pass

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT