രാമകൃഷ്ണപിള്ള screen grab
Kerala

തൊഴുത്തില്‍ ഇടിമിന്നലേറ്റ് പശു ചത്തു വീണു; പിന്നാലെയെത്തിയ ക്ഷീരകര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു

ഇലിപ്പക്കുളം വട്ടയ്ക്കാട് പുത്തന്‍തറയില്‍ രാമകൃഷ്ണപിള്ള (72)യാണ് മരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: തൊഴുത്തില്‍ കെട്ടിയിരുന്ന പശു ഇടിമിന്നലേറ്റ് ചത്തു. പശു കരയുന്നത് കേട്ട് തൊഴുത്തിനുള്ളിലേക്കു കയറിയ ക്ഷീരകര്‍ഷകന്‍ ഷോക്കേറ്റു മരിച്ചു. ഇലിപ്പക്കുളം വട്ടയ്ക്കാട് പുത്തന്‍തറയില്‍ രാമകൃഷ്ണപിള്ള (72)യാണ് മരിച്ചത്. തൊഴുത്തിലെ ബള്‍ബിലേക്കുള്ള വയറില്‍ നിന്നാണു രാമകൃഷ്ണപിള്ളയ്ക്ക് ഷോക്കേറ്റത്.

ഇടിമിന്നലേറ്റ പശു പെട്ടെന്ന് തൊഴുത്തില്‍ ചത്തുവീഴുകയായിരുന്നു. ശബ്ദംകേട്ട് രാമകൃഷ്ണപിള്ള വീട്ടുമുറ്റത്തുള്ള കാലിത്തൊഴുത്തിലേക്ക് ഓടിച്ചെന്നു. ഈസമയം തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ കെട്ടിയിരുന്ന വൈദ്യുത ബള്‍ബിലേക്കുള്ള വയറില്‍നിന്ന് രാമകൃഷ്ണപിള്ളയ്ക്ക് ഷോക്കേറ്റു. ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം.

തൊഴുത്തിലേക്കു ചെന്ന മകള്‍ ശ്രീജയ്ക്കും ഷോക്കേറ്റു. അര്‍ബുദരോഗ ബാധിതനായ രാമകൃഷ്ണപിള്ള കഴിഞ്ഞ ആറുവര്‍ഷമായി ചികിത്സയിലാണ്. ഭാര്യ: തങ്കമണി. മക്കള്‍: രാജേഷ്, ശ്രീജ. മരുമകന്‍: സജികുമാര്‍. സഞ്ചയനം ഞായറാഴ്ച എട്ട് മണിക്ക്.

Tragic lightning strike in Vallikunnam, Alappuzha kills a cow and farmer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്ത്രിക്ക് എന്ത് പ്രത്യേകത?, മറ്റ് പ്രതികളെ പോലെ ഒരാള്‍; ബിജെപിയും കോണ്‍ഗ്രസും വക്കാലത്ത് ഏറ്റെടുക്കുന്നു'; നിയമസഭയില്‍ പ്രതിഷേധം

മണിക്കൂറില്‍ അയ്യായിരം ഇഡ്ഢലി തയ്യാര്‍; ഗുരുവായൂരപ്പന് വഴിപാടായി പുത്തന്‍ മെഷീന്‍ സമര്‍പ്പിച്ച് കാനഡയിലെ ഹോട്ടല്‍ വ്യവസായി

വരുണിനെ പൂട്ടാൻ ഞങ്ങൾക്ക് പ്ലാൻ ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഫ്രിഡ്ജില്‍നിന്നെടുത്ത ഭക്ഷണം കഴിച്ചതിനു പിന്നാലെ ഏഴ് വയസുകാരി കുഴഞ്ഞു വീണു മരിച്ചു

'അച്ഛന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ എന്നുമുണ്ടായിരുന്ന സ്ത്രീ; ഇത് അമ്മയ്ക്കുള്ള അവാര്‍ഡ്'; ഉള്ളുതൊട്ട് വിനീത് ശ്രീനിവാസന്‍

SCROLL FOR NEXT