ചിത്രം; ഫേയ്സ്ബുക്ക് 
Kerala

ട്രാൻസ്ജെൻഡർ യുവതി ബിജെപി ജില്ലാ കമ്മിറ്റിയിൽ, കേരളത്തിൽ ഇത് ആദ്യം

കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ ജില്ലാ കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയിൽ അം​ഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അതിഥി അച്യുത്. കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ ജില്ലാ കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്നത്. തുടർന്ന് അതിഥി അച്യുതിന്  ബിജെപി എറണാകുളം ജില്ല ഓഫീസിൽ സ്വീകരണം നൽകി.

ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് ഒരു ട്രാൻസ്ജെൻഡറായ തന്നെ നാമനിർദേശം ചെയ്തത് ഈ സമൂഹത്തിന് ബി ജെ പി നൽകുന്ന അംഗീകാരമാണെന്നാണ് അതിഥി അച്യുത് പറഞ്ഞത്. കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാ രാമനിൽ നിന്നും അംഗത്വമെടുക്കാനും നരേന്ദ്ര മോദി നയിക്കുന്ന പാർട്ടിയുടെ ഭാഗമാകാനും കഴിഞ്ഞത് ഭാഗ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

രാജ്യത്ത് ആദ്യമായി മത്സ്യമേഖല സംരംഭകയായ ട്രാന്‍സ്‌ജെന്‍ഡറാണ് അതിഥി അച്യുത്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയും അം​ഗീകാരത്തിന് ഇവർ നന്ദി അറിയിച്ചിട്ടുണ്ട്. ഭാരതീയ ജനത പാര്‍ട്ടിയുടെ എറണാകുളം ജില്ല കമ്മിറ്റി അംഗമായി ഒരു അവസരം നല്‍കിയതിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നതായാണ് കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല