മണ്ണിനടയില്‍ കുടുങ്ങിയ തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ രക്ഷപ്പെടുത്തുന്നു ടി വി ദൃശ്യം
Kerala

ഏഴടിയോളം ആഴത്തില്‍ മണ്ണിനടിയില്‍ കുടുങ്ങി; കെട്ടിട നിര്‍മാണ തൊഴിലാളിയെ രക്ഷപ്പെടുത്തി

ഷൈലന്‍ പൂര്‍ണമായും മണ്ണിനടിയിലേക്ക് പോയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മണ്ണിനടിയില്‍ ഏഴടിയോളം ആഴത്തില്‍ കുടുങ്ങിയ കെട്ടിട നിര്‍മാണ തൊഴിലാളിയെ അര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. നെയ്യാറ്റിന്‍കര ആനാവൂരില്‍ മണ്ണിടിക്കല്‍ ജോലിക്കിടെയായിരുന്നു അപകടം. ആലത്തൂര്‍ സ്വദേശി ഷൈലനാണ് ജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയത്.

ഷൈലന്‍ പൂര്‍ണമായും മണ്ണിനടിയിലേക്ക് പോയിരുന്നു. അപകടം കണ്ടു നിന്ന ജെസിബി ഡ്രൈവറുടെ ഇടപെടലാണ് ഷൈലന്റെ ജീവന്‍ രക്ഷിച്ചത്. തൊഴിലാളി കുടുങ്ങിയ ഏകദേശം സ്ഥലം കണക്കാക്കി മണ്ണ് നീക്കുകയായിരുന്നു. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊലീസും ഫയര്‍ഫോഴ്‌സും എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയുടെ തലമുതല്‍ അര വരെയുള്ള ഭാഗം പുറത്തെത്തിച്ചിരുന്നു. ഷൈലനെ പരിക്കുകളോടെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാര്യമായ പരിക്കുകളില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT