K Jayakumar  ഫയൽ
Kerala

'പോറ്റിയെ കേറ്റിയേ' കേട്ടില്ല, ഇനി കേള്‍ക്കും, ദേവസ്വം ബോര്‍ഡ് പരാതി നല്‍കില്ലെന്ന് ജയകുമാര്‍

അയ്യപ്പന്റെ പേരില്‍ വിവാദം പാടില്ല. വിവാദങ്ങളോട് പ്രതികരിക്കാനും താല്‍പര്യമില്ല. വിവാദമായ പാരഡിപ്പാട്ട് ഇതുവരെ കേട്ടിട്ടില്ല. വിവാദമായ പാട്ട് തീര്‍ച്ചയായും കേള്‍ക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്ത 'പോറ്റിയെ കേറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരെ പരാതി നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജയകുമാര്‍ പറഞ്ഞു.

സ്വര്‍ണപ്പാളി വിവാദത്തിലെ പാരഡിപ്പാട്ടിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരാതി നല്‍കില്ല. അങ്ങനെയൊരു ചിന്ത മനസിലില്ല. അയ്യപ്പന്റെ പേരില്‍ വിവാദം പാടില്ല. വിവാദങ്ങളോട് പ്രതികരിക്കാനും താല്‍പര്യമില്ല. വിവാദമായ പാരഡിപ്പാട്ട് ഇതുവരെ കേട്ടിട്ടില്ല. വിവാദമായ പാട്ട് തീര്‍ച്ചയായും കേള്‍ക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയുടെ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്. ഗാനരചയിതാവ് ജിപി കുഞ്ഞബ്ദുല്ല, ഗായകന്‍ ഡാനിഷ് മലപ്പുറം, റീല്‍സ് തയാറാക്കിയ സുബൈര്‍ പന്തല്ലൂര്‍, സിഎംഎസ് മീഡിയ എന്നിവരാണ് കേസിലെ പ്രതികള്‍ മതവികാരം വ്രണപ്പെടുത്തല്‍, സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയത്. ഗാനം പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ