കുടുംബശ്രീയുടെ ട്രഷർ ഹണ്ട് മത്സരം വിവാദത്തില്‍ ഫെയ്‌സ്ബുക്ക്‌
Kerala

കുടുംബശ്രീയുടെ ട്രഷർ ഹണ്ട് മത്സരം; കണ്ടെത്തിയത് മദ്യം, കുഴിച്ചിട്ടത് ജീരകമിഠായി എന്ന് വിശദീകരണം

കുടുംബശ്രീയുടെ ട്രഷർ ഹണ്ടില്‍ പങ്കെടുത്തവർ മദ്യ കുപ്പി കണ്ടെത്തുകയും ചെയ്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട്: കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് സംഘടിപ്പിച്ച മഴപ്പൊലിമയിൽ മദ്യം ഉപയോ​ഗിച്ചത് വിവാദമായി. പുങ്ങംചാലിൽ നടന്ന പരിപാടിയിലെ നിധി കണ്ടെത്തൽ മത്സരത്തിൽ അരലിറ്റർ മദ്യം അടങ്ങിയ കുപ്പി പ്ലാസ്റ്റിക് കവറിലാക്കി വയലിൽ കുഴിച്ചിടുകയായിരുന്നു. നിധി തേടൽ മത്സരത്തിൽ പങ്കെടുത്തവർ മദ്യ കുപ്പി കണ്ടെത്തുകയും ചെയ്തിരുന്നു.

എന്നാൽ സർക്കാർ പരിപാടിയിൽ മദ്യം ഉപയോ​ഗിച്ചത് വിവാദമായിരിക്കുകയാണ്. അതേസമയം കുടുംബശ്രീയാണ് പരിപാടി സംഘടിപ്പിച്ചതെന്നും മദ്യം ഉപയോഗിച്ചില്ലെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറ് പിസി ഇസ്മായിലും പഞ്ചായത്തംഗം കെകെ തങ്കച്ചനും പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തങ്ങൾ ജീരകമിഠായിയാണ് നിധിയായി വെച്ചതെന്നും മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സൗദാമിനി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

SCROLL FOR NEXT