ടെലിവിഷൻ ദൃശ്യം 
Kerala

മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ മരം മുറിഞ്ഞു വീണു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്കൂട്ടറിൽ യാത്ര ചെയ്യവേ മരം മുറിഞ്ഞു വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. എറണാകുളം പറവൂരിലാണ് അപകടം. പുത്തൻവേലിക്കര സ്വദേശി സിജീഷിന്റെ മകൻ അനുപം കൃഷ്ണയാണ് മരിച്ചത്. 

മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ പറവൂര്‍ കൈരളി, ശ്രീ തീയേറ്ററുകളുടെ സമീപത്ത് വച്ച് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് മരം മറിഞ്ഞു വീഴുകയായിരുന്നു. 

ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മുത്തശ്ശൻ പ്രദീപ്, മുത്തശ്ശി രേഖ എന്നിവരെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മരണത്തെ തോൽപ്പിച്ച് ആറുവയസുകാരി; നേപ്പാളിൽ ചെളിയിൽ പുതഞ്ഞുപോയ കുഞ്ഞിനെ 3 ദിവസത്തിന് ശേഷം ജീവനോടെ രക്ഷിച്ചു|VIDEO

ബന്ധുവീട് കുത്തിത്തുറന്ന് അഞ്ച് പവൻ കവർന്നു; സ്വർണം വിറ്റ് ഐഫോൺ വാങ്ങിയ യുവാവ് റിമാൻഡിൽ

​ഗർഭകാലത്ത് സ്ട്രെങ്ത് ട്രെയിനിങ് നല്ലതാണോ? സാമന്തയുടെ ജിം വർക്ക് ഔട്ട് വീഡിയോ വൈറൽ

'15 ദിവസവും പിച്ചക്കാരനായി നില്‍ക്കേണ്ടി വന്നു'; ബെത്‌ലഹേം ക്ലൈമാക്‌സിനെക്കുറിച്ച് വിനയ് ഫോര്‍ട്ട്

പണം ഇരട്ടിപ്പിക്കാം; രണ്ടു ലക്ഷം ഡബിള്‍ ആകാന്‍ എത്ര സമയം വേണം?, അറിയാം ഈ സ്‌കീം