ബിജെപി 
Kerala

'ക്ഷേത്രഭൂമിയില്‍ അതിക്രമിച്ചു കയറി'; ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കെതിരെ പരാതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തൃശൂര്‍: ക്ഷേത്രഭൂമിയില്‍ അതിക്രമിച്ചു കയറിയതിന് ബിജെപിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ അനധികൃതമായി സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് ദേവസ്വം ബോര്‍ഡിന്റെ പരാതി. തേക്കിന്‍കാട് മൈതാനം രാഷ്ട്രീയ പരിപാടികള്‍ക്കായി ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ബിജെപി പ്രവര്‍ത്തകര്‍ പരിപാടി നടത്തിയതെന്നാണ് പരാതി.

സംഭവത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായാണ് തൃശൂരില്‍ ബിജെപി സമാന്തര സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. മന്ത്രി ഒ.ജെ ജെനീഷ് പങ്കെടുക്കുന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതിനിടെയായിരുന്നു തേക്കിന്‍കാട് മൈതാനത്ത് ബിജെപിയുടെ പ്രതിഷേധം.

ബിജെപിയുടെ നടപടിയെ മന്ത്രി ഒ.ജെ ജനീഷ് വിമര്‍ശിച്ചിരുന്നു. വന്ദേമാതരത്തിന്റെ പേരില്‍ തൃശ്ശൂരില്‍ ബിജെപി നടത്തിയ പ്രതിഷേധം സ്വതന്ത്ര്യ ദിനത്തിന്റെ പവിത്രത കളങ്കപ്പെടുത്തുന്നതാണെന്നാണ് മന്ത്രിയുടെ വിമര്‍ശനം. ബിജെപി നടപടിയെ സിപിഎമ്മും വിമര്‍ശിച്ചിരുന്നു.

Trespassing on temple land, Cochin Devaswom Board lodges police complaint against BJP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാമിയേ ശരണമയ്യപ്പാ..; മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ

ഒരു മിനിറ്റില്‍ 75 പേര്‍ പതിനെട്ടാംപടി കയറും; 80 ലക്ഷം ടിന്‍ അരവണ ഉറപ്പാക്കും; ശബരിമല സജ്ജം

Weekly horoscope (November 15- November 21, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam November 16| സർക്കാർ ആനുകൂല്യങ്ങളിൽ അനുകൂല പുരോഗതി, ആരോഗ്യം മെച്ചപ്പെടും