മരിച്ച ആദിവാസി സ്ത്രീ 
Kerala

കട്ടിപ്പാറയിലെ ആദിവാസി യുവതി മരണം; സഹോദരി ഭര്‍ത്താവ് കസ്റ്റഡിയില്‍

കേസുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് ചോദ്യം ചെയ്യുന്നു.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറിയലെ ആദിവാസി യുവതിയുടെ മരണത്തില്‍ സഹോദരി ഭര്‍ത്താവ് രാജന്‍ കസ്റ്റഡിയില്‍. കേസുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് ചോദ്യം ചെയ്യുന്നു.

ലീലയെ മരിച്ച നിലയില്‍ കാണപ്പെടുന്നതിന്റെ 20 ദിവസം മുമ്പ് ലീലയും ഭര്‍ത്താവ് രാജഗോപാലനും സഹോദരി ഭര്‍ത്താവ് രാജനും ഉള്‍പ്പടെ അഞ്ചുപേരാണ് പ്രദേശത്തെ അമരാട്മല കയറിയത്. വനവിഭവങ്ങള്‍ ശേഖരിക്കാനായാണ് ഇവര്‍ മല കയറിയത്. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ ലീല കൂടെ ഇല്ലായിരുന്നു. പക്ഷെ ഈ വിവരം ലീലയുടെ ഭര്‍ത്താവ് മറച്ച് വെച്ചു.

ദിവസങ്ങള്‍ക്ക് ശേഷം കോളനിയില്‍ എത്തിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിധീഷാണ് ലീല കോളനിയില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ലീലയുടെ മൃതദേഹം കണ്ടെത്തിയത്. 

2019ലാണ് ലീലയുടെ മകന്‍ രോണുവിനെ സഹോദരീ ഭര്‍ത്താവ് രാജന്‍ കൊലപ്പെടുത്തിയത്. ഈ കേസില്‍ ജയിലില്‍ ആയിരുന്ന രാജന്‍ ഒരുമാസം മുമ്പാണ് കോളനിയില്‍ തിരികെ എത്തിയത്. അതിനുശേഷം രാജന്‍ ലീലയുടെ കുടുംബവുമായി അടുപ്പം പുലര്‍ത്തിയിരുന്നതായി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിധീഷ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

'ലീഗില്‍ തുടരും'; എല്‍ഡിഎഫിലേക്കെന്ന അഭ്യൂഹം തള്ളി അബ്ദുറഹിമാന്‍ രണ്ടത്താണി

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

SCROLL FOR NEXT