Malappuram  
Kerala

ഇനി നിയമ പോരാട്ടം, നിലമ്പൂരിലെ ഭൂസമരം അവസാനിപ്പിച്ച് ആദിവാസികള്‍

221 ദിവസമായി മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ പന്തല്‍കെട്ടി നടത്തി വന്ന സമരമാണ് അവസാനിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിലമ്പൂരിലെ ആദിവാസി വിഭാഗക്കാര്‍ മലപ്പുറം കളക്ട്രേറ്റിന് മുന്നില്‍ നടത്തി വന്നിരുന്ന ഭൂസമരം അവസാനിപ്പിച്ചു. 221 ദിവസമായി മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ പന്തല്‍കെട്ടി നടത്തി വന്ന സമരമാണ് അവസാനിപ്പിച്ചത്. അവകാശത്തിനായി നിയമപോരാട്ടത്തിലേക്ക് നീങ്ങാനാണ് ആദിവാസി ഭൂസമര സമിതിയുടെ തീരുമാനം. ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് സമരം പിന്‍വലിക്കുന്നത്.

നിലമ്പൂരിലെ ഒന്നാം ഭൂസമരത്തിന്റെ ഒത്തുത്തീര്‍പ്പ് വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ പന്തല്‍കെട്ടി സമരം ആരംഭിച്ചത്. നിലമ്പൂരിലെ 60 ആദിവാസി കുടുംബങ്ങള്‍ക്ക് അമ്പത് സെന്റ് വീതം ഭൂമി അനുവദിക്കാം എന്നായിരുന്നു ഒത്ത് തീര്‍പ്പ് വാഗ്ദാനം. കലക്ടര്‍ രേഖാമൂലം നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്ന സമരം.

2025 മെയ് 20 ന് കമ്മിറ്റി കളക്ടറേറ്റിന് മുന്നില്‍ രണ്ടാം ഘട്ട സമരം ആരംഭിച്ചത്. നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ഭൂമി അനുവദിച്ചില്ല. റവന്യൂ വകുപ്പിന് പരാതികള്‍ ഉള്‍പ്പെടെ വിവിധ ഭരണ തലങ്ങളില്‍ ആവര്‍ത്തിച്ച് നിവേദനങ്ങള്‍ നല്‍കിയിട്ടും വ്യക്തമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സമരം.

 Nilambur tribal community has called off its 221-day-long land struggle in front of the Malappuram collectorate, launched against the violation of a written assurance given by the district collector on land allocation. The Tribal Land Struggle Committee has now decided to pursue a legal battle, with a case already filed before the High Court.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അനിയൻ തന്നെ'യെന്ന് ശ്രീലേഖ; യാചന ആയാലും ഉടൻ സാധനങ്ങളുമെടുത്ത് പോകാൻ പറ്റുമോയെന്ന് വി കെ പ്രശാന്ത്

'ആരും ബിജെപിയിലേക്ക് പോയിട്ടില്ല, അങ്ങനെ പോകണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹം'; മറ്റത്തൂര്‍ കൂറുമാറ്റത്തില്‍ വി ഡി സതീശന്‍

സംഘടന ശക്തിപ്പെടുത്തണം, അച്ചടക്കം പരമപ്രധാനം; ദിഗ് വിജയ് സിങിനെ പിന്തുണച്ച് ശശി തരൂര്‍

തണുപ്പുകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കാമോ?

വാതിലിന് സമീപം സ്റ്റീല്‍ ബോംബ്, വടകരയില്‍ വോട്ട് മാറി ചെയ്ത എല്‍ഡിഎഫ് അംഗത്തിന്റെ വീടിന് നേരെ ആക്രമണം; ഒഴിവായത് വലിയ അത്യാഹിതം

SCROLL FOR NEXT