'പാര്‍ട്ടി ചര്‍ച്ചകള്‍ അറിയേണ്ട'; പത്മകുമാര്‍ സിപിഎം ജില്ലാ കമ്മിറ്റി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്ത്

സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായി ജയിലിലായിട്ടും പാര്‍ട്ടി നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല
Padmakumar
Padmakumar ഫെയ്സ്ബുക്ക്
Updated on
1 min read

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും മുതിര്‍ന്ന നേതാവായ എ പത്മകുമാറിനെ ഒഴിവാക്കി. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ അഡ്മിനായ ഗ്രൂപ്പില്‍ നിന്നാണു പത്മകുമാറിനെ ഒഴിവാക്കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റായ എ പത്മകുമാര്‍ നിലവില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്.

Padmakumar
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍; എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം, റോഡ് ഷോ

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി മൂന്നര മാസത്തോളം ജയിലില്‍ കിടന്ന പത്മകുമാര്‍ അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായി ജയിലിലായിട്ടും പാര്‍ട്ടി നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ജില്ലാ കമ്മിറ്റി അംഗമായി പത്മകുമാര്‍ തുടരുകയാണ്.

Padmakumar
40 സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കും, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃചര്‍ച്ച, പ്രഖ്യാപനം പിന്നീട്

കഴിഞ്ഞ വെള്ളിയാഴ്ച വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയതിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നിട്ടുണ്ട്. സിപിഎമ്മിന്റെ ആഭ്യന്തര വിഷയങ്ങളില്‍ നിന്നും, ചര്‍ച്ചകളില്‍ നിന്നും പത്മകുമാറിനെ അകറ്റിനിര്‍ത്താനാണ് നീക്കമെന്നാണ് വിവരം. സ്വർണക്കൊള്ളക്കേസിൽ ജാമ്യം ലഭിച്ച പത്മകുമാർ ആറന്മുളയിലെ വീട്ടിൽ വിശ്രമത്തിലാണ്.

Summary

A Padmakumar has been removed from the WhatsApp group of the CPM Pathanamthitta District Committee.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com