അലക്സ് 
Kerala

ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊല്ലാൻ ശ്രമിച്ചു; യുവാവ് അറസ്റ്റിൽ

ജോലി കഴിഞ്ഞ് പിതാവിനൊപ്പം ഇരു ചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതിക്ക് നേരെ അലക്സ് സ്ഫോടക വസ്തു എറിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്ഫോടക വസ്തു എറിഞ്ഞ് ഭാര്യ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോതമം​ഗലം മലയൻകീഴ് കൂടിയാട്ട് വീട്ടിൽ അലക്സ് ആണ് അറസ്റ്റിലായത്. 

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ജോലി കഴിഞ്ഞ് പിതാവിനൊപ്പം ഇരു ചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതിക്ക് നേരെ അലക്സ് സ്ഫോടക വസ്തു എറിഞ്ഞത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ആക്രമണം. 

ആക്രമണത്തിൽ യുവതിക്കും പിതാവിനും പരിക്കേറ്റു. ​ഗുരുതര പരിക്കേറ്റ യുവതിയുടെ പിതാവ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 

അലക്സ് ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. കുടുംബകോടതിയിൽ വിവാഹ മോചനത്തിന് കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ഇയാൾ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി

മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക