ചിത്രം: എക്‌സ്പ്രസ്  
Kerala

അയൽവീട്ടിലെ കോഴികളെ രക്ഷിക്കാൻ ശ്രമിച്ചു; യുവാവിന്റെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു

കഴിഞ്ഞ ദിവസം ലതീഷിന്റെ വീട്ടിലെ താറാവിനെയും തെരുവുനായ കൊന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: അയൽവീട്ടിലെ കോഴികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ തെരുവുനായ കടിച്ചു. കോഴികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ കൈവിരൽ നായ കടിച്ചെടുത്തു. പള്ളിക്കൽ വെണ്ണായൂർ പുതുക്കുടിൽ വീട്ടിൽ കോട്ടുപൊയിലിൽ ലതീഷ് (42) ആണ് നായയുടെ ആക്രമണത്തിന് ഇരയായത്. 

അയൽ വീട്ടിലെ മൂന്ന് കോഴികളെ നായ കൊന്നു. ഓടിക്കുന്നതിനിടെ വീണ ലതീഷിന്റെ ഇടതു കൈയിലെ നടുവിരൽ നഖം സഹിതം നായ കടിച്ചെടുത്ത് ഓടുകയായിരുന്നു. കഴിഞ്ഞ ദിവസം ലതീഷിന്റെ വീട്ടിലെ താറാവിനെയും തെരുവുനായ കൊന്നിരുന്നു. 

കടിയേറ്റ ലതീഷിനെ രാമനാട്ടുകര വൈദ്യരങ്ങാടി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും വാക്സിൻ ഇല്ലാത്തത്തിനെത്തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചു വാക്സിൻ നൽകി. കൈവിരൽ ഇന്ന് തുന്നിച്ചേർക്കും.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്