ഡോക്ടര്‍ ജോ ജോസഫ്‌ 
Kerala

തൃക്കാക്കര: ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

ലിസി ഹോസ്പിറ്റലിലെ  ഡോക്ടറാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ലിസി ഹോസ്പിറ്റലിലെ  ഡോക്ടറാണ്.അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് മത്സരിക്കുകയെന്ന് ജയരാജന്‍ പറഞ്ഞു. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ് അദ്ദേഹമെന്നും കഴിഞ്ഞ പ്രളയകാലത്ത് ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ജനങ്ങളുടെയാകെ അംഗീകാരം നേടിയയാളാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്‌.

കേരളത്തിന്റെ സമഗ്രമായ വികസനം മുന്‍നിര്‍ത്തിയാണ് ഇടതുമുന്നണി ജനങ്ങളെ സമീപിക്കുന്നത്, എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കായി ജനോപകാരനടപടികള്‍ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് സഹായകമായും. മോദി സര്‍ക്കാരിനെതിരെ ഒരു ബദലായി പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയായാണ്. തൃക്കാക്കരയില്‍ ഇടതുമുന്നണി വിജയിക്കുമെന്ന് ജയരാജന്‍ പറഞ്ഞു

യുഡിഎഫ് ദുര്‍ബലമാകുകയായാണ്. മുന്നണിയില്‍ ഓരോ പാര്‍ട്ടിയും അകന്നുപോകുകയാണെന്നും ജയരാജന്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ പി.ടി തോമസിനെതിരെ എല്ലുരോഗ വിദഗ്ധനായ ജെ ജേക്കബിനെയാണ് സിപിഎം മത്സരിപ്പിച്ചത്. ഇക്കുറിയും മണ്ഡലം പിടിക്കാന്‍ പാര്‍ട്ടി കളത്തിലിറക്കുന്നതും ഒരു ഡോക്ടറെ തന്നെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT