ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച വിദ്യാർത്ഥിനി പിടിവിട്ട് ട്രാക്കിലേക്ക് വീണു വിഡിയോദൃശ്യത്തിൽ നിന്ന്
Kerala

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമം; നഴ്സിങ്ങ് വിദ്യാർത്ഥിനി പിടിവിട്ട് ട്രാക്കിൽ വീണു ( വീഡിയോ)

പുതുച്ചേരി എക്സ്പ്രസ്സിലാണ് വിദ്യാർത്ഥിനി ഓടി കയറാൻ ശ്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ നഴ്സിങ് വിദ്യാർത്ഥിനി പിടിവിട്ട് ട്രാക്കിലേക്ക് വീണു. ഇന്നുരാവിലെ എട്ട് മണിയോടെയാണ് സംഭവം. കണ്ണൂരിലെത്തിയപ്പോൾ സാധനം വാങ്ങിക്കുന്നതിനായി ട്രെയിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു. പുതുച്ചേരി എക്സ്പ്രസ്സിലാണ് വിദ്യാർത്ഥിനി ഓടി കയറാൻ ശ്രമിച്ചത്.

സാധനം വാങ്ങിക്കുന്നതിനിടെ ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ യുവതി ഓടിക്കയറാൻ ശ്രമിച്ചു. എന്നാൽ വാതിൽപ്പിടിയിലെ പിടുത്തം വിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ട്രെയിൻ പെട്ടെന്ന് നിർത്തി. പരിക്കേറ്റ വിദ്യാർത്ഥിനിയെ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും റെയിൽവേ പൊലിസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?