വന്ദേഭാരത് എക്‌സ്പ്രസിലെ ടിടിഇക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചു ഫയല്‍ ചിത്രം
Kerala

സ്പീക്കറുടെ പരാതിയില്‍ സസ്‌പെന്‍ഷന്‍; യൂണിയന്‍ പ്രതിഷേധം ശക്തമാക്കി, ടിടിഇയെ തിരിച്ചെടുത്തു

പത്മകുമാര്‍ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി എഎന്‍ ഷംസീര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് പരാതി നല്‍കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാതിയില്‍ വന്ദേഭാരത് എക്‌സ്പ്രസിലെ ടിടിഇക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചു. ചീഫ് ടിടിഇ പത്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയാണ് പിന്‍വലിച്ചത്. പത്മകുമാറിനോട് ഡ്യൂട്ടിയില്‍ തിരികെ കയറാന്‍ നിര്‍ദേശം നല്‍കി. ടിടിഇമാരുടെ യൂണിയന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് അച്ചടക്ക നടപടി പിന്‍വലിച്ചത്.

പത്മകുമാര്‍ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി എഎന്‍ ഷംസീര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് പരാതി നല്‍കിയിരുന്നു. ജൂലൈ 30ന് വന്ദേ ഭാരത് ട്രെയിനില്‍ വച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. മതിയായ ടിക്കറ്റ് ഇല്ലാതെ സ്പീക്കര്‍ക്കൊപ്പം ഒരാള്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതായാണ് ടിടിഇ പറഞ്ഞത്. എന്നാല്‍ സ്പീക്കര്‍ക്കൊപ്പം നിയമവിരുദ്ധമായി ആരും യാത്ര ചെയ്തില്ലന്ന് സ്പീക്കറുടെ ഓഫീസ് പിന്നീട് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യാത്രയ്ക്കിടെ സ്പീക്കറെ കണ്ട സുഹൃത്ത് സംസാരിക്കാന്‍ എത്തിയതാണ് ടിടിഇ ചോദ്യം ചെയ്തത്. ഉടന്‍ പോകുമെന്ന് പറഞ്ഞെങ്കിലും അപമര്യാദയായി പെരുമാറി. സ്പീക്കറാണെന്ന് പറഞ്ഞെങ്കിലും പെരുമാറ്റം തുടര്‍ന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT