സാബു എം ജേക്കബ്‌ ഫയല്‍
Kerala

കൊച്ചി കോര്‍പറേഷനില്‍ എല്ലായിടത്തും, 60 പഞ്ചായത്തുകളിലും 4 മുനിസിപ്പാലിറ്റികളിലും ട്വന്റി 20 മത്സരിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 60 പഞ്ചായത്തുകളില്‍ മത്സരിക്കുമെന്ന് ട്വന്റി 20 ചീഫ് കോഡിനേറ്റര്‍ സാബു എം. ജേക്കബ്. കൊച്ചി കോര്‍പറേഷനിലെ 76 ഡിവിഷനിലും 4 മുനിസിപ്പാലിറ്റികളിലും മത്സരിക്കും. ട്വിന്റി ട്വന്റിക്ക് 1600 സ്ഥാനാര്‍ഥികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കുന്നത്തുനാട്ടിലെ പൂതൃക്ക, തിരുവാണിയൂര്‍ പഞ്ചായത്തുകളില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളും സ്ത്രീകളായിരിക്കുമെന്നും മത്സരിക്കുന്ന 60 പഞ്ചായത്തുകളിലും 80 ശതമാനം സ്ഥാനാര്‍ത്ഥികളും സ്ത്രീകളായിരിക്കുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി. കൊച്ചി കോര്‍പറേഷനില്‍ അടക്കം പ്രമുഖരായ ആളുകളെ മത്സരത്തിനിറക്കും. കൊല്ലം, പാലക്കാട്, ഇടുക്കി, കോട്ടയം, തൃശൂര്‍, എറണാകുളം അടക്കം 7 ജില്ലകളിലെ 60 പഞ്ചായത്തുകളിലും ട്വന്റി 20 മത്സരിക്കും.

കേരളത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഡിസംബര്‍ ഒമ്പതിനും 11നുമാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13നാണ് വോട്ടെണ്ണലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടം. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാപെരുമാറ്റച്ചട്ടം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.

Twenty twenty will contest in kochi corporation four municipalities and 60 panchayats

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിനാഥനെതിരെ സുനില്‍കുമാര്‍; ആര്യാ രാജേന്ദ്രന്‍ മത്സരരംഗത്തില്ല; തിരുവനന്തപുരത്ത് 93 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

ഗണിതശാസ്ത്ര പഠനവകുപ്പിൽ പി.എച്ച്.ഡി പ്രവേശനം

കണ്ണൂർ സർവകലാശാലയിൽ പ്രൊഫസർ,അസോസിയേറ്റ്,അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുകൾ

രഞ്ജി ട്രോഫി: ലീഡ് വഴങ്ങി, രണ്ടാം ഇന്നിങ്സിൽ കേരളത്തിനെതിരെ തിരിച്ചടിച്ച് സൗരാഷ്ട്ര

മുടി ഡ്രൈ ആക്കാത്ത നാച്ചുറല്‍ ഷാംപൂ, വീട്ടിലുണ്ടാക്കാം

SCROLL FOR NEXT