പ്രതീകാത്മക ചിത്രം 
Kerala

വളപ്പ് ബീച്ചിലെ പീഡനശ്രമത്തിൽ 'ട്വിസ്റ്റ്'; കാമുകനെ വരുത്താനായി യുവതി മെനഞ്ഞ കഥയെന്ന് സൂചന

യുവതിയെ ബീച്ചിൽ കൊണ്ടുവന്നിറക്കിയ ഓട്ടോറിക്ഷ ഡ്രൈവറെ പ്രതിസ്ഥാനത്താക്കിയായിരുന്നു യുവതിയുടെ മൊഴി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വൈപ്പിൻ വളപ്പ് ബീച്ചിൽ 19കാരിയായ ബം​ഗാൾ സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ട്വിസ്റ്റ്. യുവതി സ്വയം മെനഞ്ഞ കഥയാണ് ഇതെന്നാണ് സൂചന. കാമുകനെ ബീച്ചിൽ എത്തിക്കാൻ വേണ്ടിയാണ് യുവതി പീഡന കഥ പറഞ്ഞത്. 

യുവതിയെ ബീച്ചിൽ കൊണ്ടുവന്നിറക്കിയ ഓട്ടോറിക്ഷ ഡ്രൈവറെ പ്രതിസ്ഥാനത്താക്കിയായിരുന്നു യുവതിയുടെ മൊഴി. ഡ്രൈവറെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തതോടെയാണ് കഥ മെനഞ്ഞതാണെന്ന് വ്യക്തമായത്. ഓട്ടോയിൽ ബീച്ചിൽ എത്തിച്ച് ചാർജ് വാങ്ങി ഉടൻ തിരിച്ചുപോകുന്നതു കണ്ട ദൃക്സാക്ഷിയാണ് ഓട്ടോറിക്ഷ ഡ്രൈവർക്ക് രക്ഷകനായത്. 

കലൂരിലെ മസാജ് പാർലറിൽ ജോലി ചെയ്യുന്ന പെൺകുട്ടി മലയാളിയായ ഒരു യുവാവിനൊപ്പമാണ് താമസിച്ചിരുന്നത്. സംഭവദിവസം യുവാവുമായി വഴക്കടിച്ച പെൺകുട്ടി ഓട്ടോയിൽ കയറി ബീച്ചിൽ എത്തുകയായിരുന്നു. യുവാവ് അന്വേഷിച്ച് വരാതായതോടെ തന്നെ ചിലർ പീഡിപ്പിക്കുന്നുവെന്ന് ഫോൺവിളിച്ച് പറഞ്ഞു. ഇതുകേട്ട് യുവാവ് ബീച്ചിലേക്ക് വരും എന്നാണ് പെൺകുട്ടി കരുതിയത്. എന്നാൽ യുവാവ് പൊലീസിനെ അറിയിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു