ദക്ഷ സജിത്ത് 
Kerala

അമ്പലത്തിൽ പോയി മടങ്ങും വഴി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടരവയസ്സുകാരിക്ക് ദാരുണാന്ത്യം

റോഡരികിലെ വലിയ കല്ലിൽത്തട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അമ്പലത്തിൽ പോയി മടങ്ങും വഴി ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് രണ്ടരവയസ്സുകാരി മരിച്ചു. റോഡരികിലെ വലിയ കല്ലിൽത്തട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കുളനട സ്വദേശികളായ സജിത് കുമാറിന്റെയും സൂര്യയുടെയും മകൾ ദക്ഷ സജിത്ത് (2) ആണ് മരിച്ചത്. കുട്ടിയുടെ അമ്മയും വല്ല്യമ്മയും ഓട്ടോറിക്ഷ ഡ്രൈവറും പരിക്കേറ്റ് ചികിത്സയിലാണ്. കാശ്‌മീരിൽ സൈനികനാണ് സജിത്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!