Police പ്രതീകാത്മക ചിത്രം
Kerala

ട്രെയിനിൽ കടത്തിയത് അരക്കിലോയിലേറെ എംഡിഎംഎ; നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ

മംഗള എക്സ്പ്രസിൽ നീലേശ്വരത്ത് ഇറങ്ങിയ പ്രതികളെ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കാസർകോട്: അരക്കിലോയിലേറെ എംഡിഎംഎയുമായി രണ്ട് പേർ കാസർകോട് അറസ്റ്റിലായി. ഉപ്പള സോങ്കാൽ സ്വദേശികളായ അഹമ്മദ് ഇർഷാദ് (33), അബ്ദുൾ ഹമീദ് (30) എന്നിവരാണ് അറസ്റ്റിലായത്. നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് ഇവർ പിടിയിലായത്.

മംഗള എക്സ്പ്രസിൽ നീലേശ്വരത്ത് ഇറങ്ങിയ പ്രതികളെ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം പിടികൂടുകയായിരുന്നു. പഞ്ചാബിൽ നിന്നും കൊണ്ടുവന്ന എംഡിഎംഎ ആണ് പിടികൂടിയത്. ഇവരുടെ രണ്ട് സഹായികളും പിടിയിലായിട്ടുണ്ട്.

എംഡിഎംഎ ഏറ്റുവാങ്ങാനായി നീലേശ്വരത്ത് കാത്തുനിന്ന രണ്ടുപേരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി പി നിഥിൻ രാജിന്റെ പ്രത്യേക നിർദേശപ്രകാരം കാഞ്ഞങ്ങാട് ഡി വൈ എസ് പി എം വി അനിൽകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു ലഹരി സംഘത്തെ പിടികൂടിയത്.

Two arrested with half a kilogram of MDMA in Kasaragod

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

അരിയാഹാരം ഒരു നേരം മാത്രം, ബ്രഹ്മചര്യം നിര്‍ബന്ധം; നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

'ചിലര്‍ നമ്മളെ വലിച്ച് താഴെയിടാന്‍ കാശ് മുടക്കും'; 'ഫ്രീ പിആര്‍' എന്ന് പ്രതിഭ; ഐഐ വിഡിയോകള്‍ക്കെതിരെ നടി

കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കാൻ സുരേഷ് ഗോപിയുടെ ശ്രമം; കെ മുരളീധരൻ

ബിജെപിയെ എതിര്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു; പിണറായി സര്‍ക്കാരിനെയും വീഴ്ത്തി; മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് അഭിജിത് ദീപ്‌കെ