ഷൗക്കത്തലി, പ്രണവ് 
Kerala

എംഡിഎംഎയുമായി യുവ നടനും സുഹൃത്തും പിടിയിൽ

എംഡിഎംഎയുമായി യുവ നടൻ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമിക്കുന്നതിനിടെ എംഡിഎംഎയുമായി യുവ നടൻ ഉൾപ്പെടെ രണ്ട് പേർ പാലക്കാട് ഒലവക്കോടില്‍ അറസ്റ്റിൽ.  
പട്ടാമ്പി സ്വദേശി ഷൗക്കത്തലി, പുലാമന്തോൾ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും 54 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി ആർപിഎഫ് ക്രൈം ഇന്റലിജൻസ് അറിയിച്ചു. 

പിടിയിലായ ഷൗക്കത്തലി നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നടനാകണമെന്നായിരുന്നു ആഗ്രഹം. വിശ്രമ വേളകൾ ആനന്ദകരമാക്കാൻ ആദ്യം കഞ്ചാവ് ഉപയോ​ഗിച്ചു തുടങ്ങി പിന്നീട് എംഡിഎംഎയിലേക്ക് ചുവടുമാറി. ഉറക്കം വരാതിരിക്കാനാണ് പ്രണവ് കഞ്ചാവ് വിട്ട് എംഡിഎംഎ ഉപയോ​ഗിച്ചു തുടങ്ങിയത്. ഓട്ടോ മൊബൈൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു പ്രണവ്. ലഹരി വാങ്ങാൻ പണം ഇല്ലാതെ വന്നതോടെയാണ് ഇരുവരും കടത്തുകാരായത്. പട്ടാമ്പിയിലെ ലഹരി ഇടപാട് സംഘമാണ് യുവാക്കളെ കാരിയർമാരാക്കിയത്.  ഒരു യാത്രയ്‌ക്ക് 15,000 രൂപ പ്രതിഫലം. യാത്രാ ചെലവ് വേറെ.

ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ മൊത്തക്കച്ചവടക്കാർ എത്തിക്കുന്ന ലഹരി പട്ടാമ്പിയിലെ കടത്ത് സംഘമാണ് ശേഖരിക്കുന്നത്. തുടർന്ന് എംഡിഎംഎ വിൽപനക്കാരുമായി ഇടപാടുറപ്പിക്കും ഇതാണ് രീതി. ട്രെയിനിൽ ഒലവക്കോടിറങ്ങി പട്ടാമ്പിയിലേക്ക് ബസ് കയറാൻ ഒരുങ്ങുമ്പോഴാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും ചേർന്ന് ഷൗക്കത്തലിയെയും പ്രണവിനെയും പിടികൂടിയത്. ബെംഗളൂരു – എറണാകുളം ഇന്റർസിറ്റി ട്രെയിനിലാണ് പ്രതികൾ ലഹരി കടത്താൻ ശ്രമിച്ചത്. ലഹരി സംഘങ്ങൾക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

SCROLL FOR NEXT