bakrid പിടിഐ
Kerala

ബക്രീദിന് രണ്ടു ദിവസം അവധി

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടു ദിവസം അവധി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടു ദിവസം അവധി. 27ന് പുറമെ 28 കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.

ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അവധി. കലണ്ടറിലെ അവധി 27നാണ്. എന്നാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ മെയ് 19 ചൊവ്വാഴ്ച ദുല്‍ഹിജ്ജ ഒന്നും അതനുസരിച്ച് ബലിപെരുന്നാള്‍ (ദുല്‍ഹിജ്ജ 10) മെയ് 28 വ്യാഴാഴ്ചയുമാണെന്നാണ്് ഖാസിമാര്‍ പ്രഖ്യാപിച്ചത്.

സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്ദുല്ല ഹബീബ് അല്‍ ബുഖാരി എന്നിവരും പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയുമാണ് ബലിപെരുന്നാള്‍ വ്യാഴാഴ്ചയാണെന്ന് അറിയിച്ചത്.

Two days off for bakrid

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടിനി ടോം പരസ്യമായി അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി; ആക്രമിക്കാന്‍ ശ്രമിച്ചെന്ന് നീന കുറുപ്പ്

സ്ത്രീയുടെ സ്വകാര്യദൃശ്യം ക്രിമിനല്‍ ഭീഷണി: സുപ്രീംകോടതി

തിയേറ്റില്‍ സിനിമ കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യം; യുവാവ് മരിച്ചു

കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, നഗ്നചിത്രങ്ങള്‍ പകര്‍ത്തി; കൊല്ലത്ത് സൈക്കോളജിസ്റ്റ് അറസ്റ്റില്‍

മിന്നുന്ന പ്രകടനവുമായി ക്യാപ്റ്റന്‍, ശ്രേയസ് അയ്യര്‍ 51 പന്തില്‍ 101 റണ്‍സ്; ലഖ്‌നൗവിനെ വീഴ്ത്തി പ്ലേഓഫ് പ്രതീക്ഷ കാത്ത് പഞ്ചാബ്

SCROLL FOR NEXT