Bike accident 
Kerala

കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ട് മരണം; രണ്ടു പേർക്ക് ​ഗുരുതര പരിക്ക്

എതിർദിശയിൽ വരികയായിരുന്ന ബൈക്കുകളാണ് നേർക്കുനേർ കൂട്ടിയിടിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ദേശീയപാതയിൽ കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുവത്തൂരിൽ താമരശ്ശേരി ജം​ഗ്ഷനു സമീപം ഇന്നലെ രാത്രി 10.30ന് ആണ് അപകടം. എഴുകോൺ സ്വദേശി അഭിഷേക്, മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്.

തീപിടിച്ച് ദേഹമാസകലം പൊള്ളലേറ്റ അഭിഷേക് (27) സംഭവസ്ഥലത്തു തന്നെ മരിച്ചു. സിദ്ധിവിനായകിനെ (19) ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീലേശ്വരം സ്വദേശികളായ ജീവൻ, സനൂപ് എന്നിവരാണ് ​ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്

എതിർദിശയിൽ വരികയായിരുന്ന ബൈക്കുകളാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. തുടർന്ന് ബൈക്കുകൾക്ക് തീപിടിക്കുകയായിരുന്നു. ഇന്ധനച്ചോർച്ചയുണ്ടായതോടെയാണു വാഹനത്തിനു തീപിടിച്ചത്. ആളൊഴിഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്. ഫയർഫോഴ്സ് എത്തി തീ അണച്ചശേഷമാണ് അഭിഷേകിന്റെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്.

Two people died in a motorcycle collision on the national highway in Kottarakkara.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ

സിവിലിയന്‍ ബഹുമതി നിരസിച്ചവരില്‍ ഇഎംഎസ് മുതല്‍ ബുദ്ധദേബ് വരെ; വിഎസിനുള്ള പുരസ്‌കാരം സിപിഎമ്മിന് പുതിയ തലവേദന

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം, കനത്ത സുരക്ഷ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

തിരുവനന്തപുരത്ത് യുവതിയെ മര്‍ദിച്ചുകൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

32 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫെബ്രുവരിയില്‍ നാടിന് സമര്‍പ്പിക്കും, റോബോട്ടിക്സ് പഠനത്തിനായി 2500 അഡ്വാന്‍സ്ഡ് കിറ്റുകള്‍

SCROLL FOR NEXT