Two dead as jeep falls into gorge in Idukki 
Kerala

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, രണ്ട് മരണം; വാഹനത്തിലുണ്ടായിരുന്നത് 12 പേര്‍

പരിക്കേറ്റ മറ്റുള്ളവരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഇടുക്കി നാരകക്കാനത്ത് രണ്ട് മരണം. എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂര്‍ സ്വദേശിനി സാറാമ്മയും ആറു മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. നാരകക്കാനത്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 12 പേരോളമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.

വിവാഹ ചടങ്ങുകള്‍ക്കു ശേഷം നാരകക്കാനത്തിന് സമീപത്തുള്ള വ്യൂ പോയിന്റില്‍ പോയ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍ പ്പെട്ടത്. മടക്കയാത്രയ്ക്കിടെ നിയന്ത്രണം വിട്ട ജീപ്പ് 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ആളുകളെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റവരെ പാലായിലെ ആശുപത്രിയിലേക്ക് മാറ്റും.

Two dead as jeep falls into gorge in Idukki

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മിന്നൽ പരിശോധന; ആർടിഒ ഓഫീസിൽ ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 500ന്റെ നോട്ടുകൾ

ബിസിസിഐ ഉറപ്പിച്ചു, ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെ; വൈഭവും ടീമിലേക്ക്

മദ്യപിച്ചവരും വാങ്ങാന്‍ വന്നവരും തമ്മില്‍ ഏറ്റുമുട്ടി; ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടത്തല്ല്; തടയാനെത്തിയ പൊലീസിനും കിട്ടി!

ഒച്ചവച്ച് ഓടിക്കാൻ നോക്കുന്നതിനിടെ കാട്ടാന പാഞ്ഞെത്തി ​ആക്രമിച്ചു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗുരുതര പരിക്ക്

SCROLL FOR NEXT