പ്രതീകാത്മക ചിത്രം 
Kerala

അപ്രതീക്ഷിതമായി വെള്ളമെത്തി; മൂലമറ്റത്ത് ഒഴുക്കില്‍പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ രണ്ടുപേര്‍ മുങ്ങിമരിച്ചു

ഇടുക്കി മൂലമറ്റം ത്രിവേണി സംഗമത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു പേര്‍ ഒഴുക്കില്‍ പെട്ടു മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി മൂലമറ്റം ത്രിവേണി സംഗമത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു പേര്‍ ഒഴുക്കില്‍ പെട്ടു മരിച്ചു. മൂലമറ്റം സജി ഭവനില്‍ ബിജു (54), സന്തോഷ് ഭവനില്‍ സന്തോഷ് (56) എന്നിവരാണ് മുങ്ങി മരിച്ചത്. 

ത്രിവേണി സംഗമത്തില്‍ കുളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം എത്തിയതായിരുന്നു ഇവര്‍. അതിനിടെ മൂലമറ്റം വൈദ്യുതി നിലയത്തില്‍നിന്നും കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതോടെ കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. കുട്ടികളെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സന്തോഷും ബിജുവും കുട്ടികളെ കരയിലെത്തിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍