മുഹമ്മദ് ഷാഫി/ ഫയല്‍ 
Kerala

രണ്ടുപെണ്‍കുട്ടികളെ ഇലന്തൂരിലെ ഭഗവല്‍സിങ്ങിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു?; ഷാഫിയുടെ കുറ്റസമ്മത മൊഴി, കൂടുതൽ അന്വേഷണം

പീഡിപ്പിച്ചതിന് ശേഷം പെണ്‍കുട്ടികളെ തിരികെ കൊച്ചിയില്‍ എത്തിച്ചതായും ഷാഫി പൊലീസിനോട് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ വെച്ച് രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ കുറ്റസമ്മതമൊഴി. കൊച്ചിയില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെയാണ് ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ചത്. കൊച്ചിയിലെ ഒരു കോളജിന് അടുത്തുള്ള ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടികളെ ഷാഫി വലയിലാക്കിയത്. 

ഈ പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു. പെണ്‍കുട്ടികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചതായും ഷാഫി പൊലീസിനോട് സമ്മതിച്ചത്. പീഡിപ്പിച്ചതിന് ശേഷം പെണ്‍കുട്ടികളെ തിരികെ കൊച്ചിയില്‍ എത്തിച്ചതായും ഷാഫി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടികള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി എന്നാണ് സൂചന. 

ഇരയാക്കിയ പെണ്‍കുട്ടികളെ കണ്ടെത്താനും പൊലീസ് അന്വേ,ണം ഊര്‍ജ്ജിതമാക്കി. പെണ്‍കുട്ടികളെ നരബലിക്കായിട്ടാണോ കൊണ്ടുവന്നത് എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. ഷാഫിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. എറണാകുളത്ത് ഷാഫി നടത്തിയിരുന്ന ഹോട്ടലില്‍ നിത്യസന്ദര്‍ശകരായിരുന്നവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

SCROLL FOR NEXT