പ്രതീകാത്മക ചിത്രം 
Kerala

മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ കിണറ്റില്‍ രണ്ട് മനുഷ്യക്കാലുകള്‍; ദുരൂഹത; അന്വേഷണം

ആശുപത്രി മാലിന്യം ഒഴുകിയെത്തുന്ന കിണറ്റിലാണ് കാലുകള്‍ കിടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ കിണറ്റില്‍ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മുട്ടത്തറയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെ കിണറ്റിലാണ് രണ്ട് മനുഷ്യക്കാലുകള്‍ കണ്ടെത്തിയത്. 

ആശുപത്രി മാലിന്യം ഒഴുകിയെത്തുന്ന കിണറ്റിലാണ് കാലുകള്‍ കിടന്നത്. സ്ഥലത്തെത്തിയ പൊലീസ് കാലുകള്‍ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. 

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുകിയെത്താന്‍ ഈ കിണറ്റിലേക്ക് ഒരു പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി ആശുപത്രിയില്‍ നിന്നായിരിക്കാം കാലുകള്‍ ഒഴുകിയെത്തിയത് എന്ന് സംശയിക്കുന്നുണ്ട്. ഇത്തരത്തില്‍ നേരത്തെയും ഇവിടെ നിന്ന് ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. 

പ്ലാന്റിലെ തൊഴിലാളികളാണ് കാലുകള്‍ കണ്ടെത്തിയത്. വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

രാത്രി മുഴുവൻ കുതിർത്തു വയ്ക്കാൻ പാടില്ല, വാൾനട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ അവസരം: സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഒഴിവ്; ഫ്രഷേഴ്‌സിനും അവസരം

തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ

'വിദ്യ മാം ലിപ്സ്റ്റിക് ഉപയോ​ഗിക്കുന്നതു പോലെ സി​ഗരറ്റ് കയ്യിൽ വച്ച് വിറപ്പിക്കുകയാണ്; രജനി സാറിനെ പേടിച്ച് ഇങ്ങനെ ചെയ്യുമോ എന്ന് ചിന്തിച്ചു'