അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത എലിയും പുഴുക്കളും; അടച്ചിടാന്‍ നിര്‍ദേശം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2022 05:16 PM  |  

Last Updated: 15th August 2022 05:16 PM  |   A+A-   |  

WATER_TANK

അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ മാലിന്യം, വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

തൃശൂര്‍:അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത എലിയേയും പുഴുക്കളേയും കണ്ടെത്തി. ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം 28-ാംനമ്പര്‍ അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് ചത്ത എലിയുടെയും പുഴുക്കളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

ഈ ടാങ്കില്‍ നിന്നുള്ള വെള്ളമാണ്  കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. കുട്ടികള്‍ക്ക്  അസുഖം വിട്ടുമാറാത്തതിനെ തുടര്‍ന്ന് അങ്കണവാടിയിലെത്തിയ രക്ഷിതാക്കള്‍ നടത്തിയ പരിശോധനയിലാണ് മലിനമായ വെള്ളമാണ് കുട്ടികള്‍ക്ക് നല്‍കിയതെന്ന് കണ്ടെത്തിയത്.  

രക്ഷിതാക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അങ്കണവാടിയിലെത്തി പരിശോധന നടത്തി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ അങ്കണവാടിയുടെ അടുക്കളയില്‍ സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫെയറിന്റെ ഉള്ളില്‍ ചത്ത പല്ലിയേയും കണ്ടെത്തി. സംഭവത്തില്‍ ഇനിയൊരു അറിയിപ്പ്  ഉണ്ടാകുന്നതുവരെ  അങ്കണവാടി അടച്ചിടാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കൊച്ചിയില്‍ വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ