കൊച്ചിയില്‍ വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2022 02:13 PM  |  

Last Updated: 15th August 2022 02:13 PM  |   A+A-   |  

fire_home

വീട്ടിലെ തീയണയ്ക്കുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ / ടെലിവിഷന്‍ ചിത്രം

 

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ ലൈനിന് സമീപമുള്ള വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. വീട്ടിലുണ്ടായിരുന്ന പുഷ്പ വല്ലിയാണ് മരിച്ചത്.57 വയസായിരുന്നു.  പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു. 

ഇന്ന് ഉച്ചയോടെയാണ് സംഭവം. കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ് പുഷ്പ വല്ലിയുടെ മൃതദേഹം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അപകടസമയത്ത് വീട്ടില്‍ സ്ത്രീ മാത്രമേ ഉണ്ടായിരുന്നു. മക്കള്‍ ജോലിക്ക് പോയിരുന്നു.

വീട്ടില്‍ നിന്ന്  തീയും പുകയും ഉയരുന്നതുകണ്ട അയല്‍വാസികളാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ കയ്യും കാലും അറ്റുതൂങ്ങിയ നിലയില്‍; മരണകാരണം ആഴത്തിലേറ്റ വെട്ടുകള്‍; ഷാജഹാന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ