കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക് ടിവി ദൃശ്യം
Kerala

വാളയാര്‍ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

വടക്കഞ്ചേരി ചീരക്കുഴി സ്വദേശി അഷ്‌റഫ്, പാലക്കുഴി സ്വദേശി ജോമോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വടക്കഞ്ചേരി വാളയാര്‍ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറരയോടെയായിരുന്നു അപകടം.

വടക്കഞ്ചേരി ചീരക്കുഴി സ്വദേശി അഷ്‌റഫ്, പാലക്കുഴി സ്വദേശി ജോമോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് പാലക്കാട് ദിശയിലേക്ക് പോകുകയായിരുന്ന റോഡിലേക്ക് മറിയുകയായിരുന്നു.

ഈ സമയത്ത് റോഡില്‍ വാഹനങ്ങളൊന്നും ഉണ്ടാകാതിരുന്നത് മൂലം വലിയ അപകടം ഒഴിവായി. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി